ഗ്യാസ്ട്രബിൾ പമ്പകടക്കും, വണ്ണവും കുറയും; പെരുംജീരകം തരും ഈ 6 മാന്ത്രിക ഗുണങ്ങൾ!

നമ്മളിൽ പലർക്കും ഭക്ഷണത്തിന് ശേഷം അല്പം പെരുംജീരകം കഴിക്കുന്ന ശീലമുണ്ടാകും. വെറുമൊരു വായ്നാറ്റം അകറ്റാനുള്ള വഴി എന്നതിനപ്പുറം, ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നത് ശരീരത്തിന് ഒട്ടനവധി ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്. പെരുംജീരകം ശീലമാക്കിയാൽ ലഭിക്കുന്ന പ്രധാനപ്പെട്ട 6 ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്: ഹൃദയാരോഗ്യം മെച്ചപ്പെടുത്തും പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയാൽ സമ്പന്നമാണ് പെരുംജീരകം. ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന പോഷകഗുണങ്ങൾ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ മികച്ചതാണ്.

രണ്ട്: വായ്നാറ്റം അകറ്റും ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവച്ചരച്ച് കഴിക്കുന്നത് വായയിൽ ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ഉന്മേഷം നൽകാനും സഹായിക്കുന്നു.

മൂന്ന്: ഗ്യാസ് ട്രബിൾ കുറയ്ക്കുന്നു അമിതമായി ഭക്ഷണം കഴിച്ചതുമൂലം വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകളും ഗ്യാസ് ട്രബിളും പെട്ടെന്ന് കുറയ്ക്കാൻ പെരുംജീരകം കഴിക്കുന്നത് വഴി സാധിക്കും.

നാല്: മെറ്റബോളിസം കൂട്ടുന്നു പെരുംജീരകത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ മെറ്റബോളിസം റേറ്റ് വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്.

അഞ്ച്: ശ്വാസകോശത്തെ സംരക്ഷിക്കും പെരുംജീരകം വിത്തിലെ ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശ്വസനപ്രക്രിയ സുഗമമാക്കുകയും ചെയ്യും.

ആറ്: ശരീരഭാരം കുറയ്ക്കും നാരുകൾ അഥവാ ഫൈബർ ധാരാളം അടങ്ങിയ പെരുംജീരകം പെട്ടെന്ന് വിശപ്പ് തോന്നുന്നത് തടയുന്നു. കലോറി വളരെ കുറവായതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉത്തമമായ ഒന്നാണ്.

spot_img

Related news

പതിവായി ബീറ്റ്റൂട്ട് കഴിച്ചാൽ ലഭിക്കുന്ന ആറ് ഗുണങ്ങൾ

ആരോഗ്യത്തിന് ഏറെ ഗുണകരമായ പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ,...

മഞ്ഞൾ വെള്ളം ദിവസവും കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

മഞ്ഞൾ വെള്ളം ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. മഞ്ഞളിലെ കുർക്കുമിൻ...

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കാമോ? ദഹനത്തെ ബാധിക്കുമെന്നത് സത്യമോ?

ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കുമെന്ന ധാരണ പലർക്കുമുണ്ട്....

ദിവസവും ഒരു നേരം ഗ്രീൻ ടീ; ആരോഗ്യത്തിന് ഗുണകരമോ?

ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി ദിവസവും ഒരു നേരം ഗ്രീൻ ടീ കുടിക്കുന്നത്...

വെറും വയറ്റിൽ കറിവേപ്പില വെള്ളം; നിരവധി ആരോഗ്യ ഗുണങ്ങൾ

രുചി വർധിപ്പിക്കുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞ കറിവേപ്പില വെള്ളം ഇന്ന് ആരോഗ്യരംഗത്ത്...