നാഗർകോവിൽ–കോട്ടയം ട്രെയിനിലെ അഴുകിയ മൃതദേഹം: ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ; കന്യാകുമാരി സ്വദേശി അറസ്റ്റിൽ

നാഗർകോവിലിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി അയ്യപ്പനെയാണ് നാഗർകോവിൽ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന നാഗർകോവിൽ–കോട്ടയം ട്രെയിനിന്റെ ബോഗിക്കുള്ളിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ കൊലപാതകമാണെന്നും യുവതി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്നും സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കേസിൽ നിർണായക സൂചന ലഭിച്ചത്. നവംബർ 14ന് രാവിലെ ട്രെയിനിലെ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിൽനിന്ന് ഒരാൾ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കന്യാകുമാരി സ്വദേശിയായ അയ്യപ്പനിലേക്ക് അന്വേഷണം എത്തിയത്.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

നവംബർ 14ന് പുലർച്ചെ അഞ്ചാം പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ ഒരാൾ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണക്കേസിലും അയ്യപ്പൻ നേരത്തെ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയുന്നതിനും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.

Related news

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമ്മാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദ്ദേശവുമായി സുപ്രീംകോടതി

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദേശവുമായി സുപ്രീംകോടതി....

മണിപ്പൂരിൽ വൻ വ്യാജമദ്യ ദുരന്തം: 15 പേർക്ക് ദാരുണാന്ത്യം; 180-ലധികം പേർ ആശുപത്രിയിൽ

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; 15 പേർക്ക് ദാരുണാന്ത്യം, 180ലധികം പേർ ആശുപത്രിയിൽ....

ട്രെയിനുകളുടെ സമയനിഷ്ഠയിൽ വൻ ഇടിവ്; കേരളത്തിലേക്കുള്ള സർവീസുകളും പട്ടികയിൽ

മുംബൈ: രാജ്യത്ത് ട്രെയിനുകളുടെ സമയനിഷ്ഠ ഗണ്യമായി കുറഞ്ഞതായി ഇന്ത്യൻ റെയിൽവേയുടെ വെളിപ്പെടുത്തൽ....

ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; സി.ജെ.പി പരിശോധനാ റിപ്പോർട്ട്

ഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കണ്ടെത്തി സി.ജെ.പി....

മൂന്ന് വയസ്സുകാരന്റെ കൈകൾ ഷീറ്റിൽ പൊതിഞ്ഞ് കെട്ടി; അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ കേസ്

ചെന്നൈ: തമിഴ്നാട്ടിൽ പ്രീ കെ.ജി വിദ്യാർത്ഥിയായ മൂന്ന് വയസ്സുകാരന്റെ കൈകൾ ഷീറ്റിൽ...