മണിപ്പൂരിൽ വൻ വ്യാജമദ്യ ദുരന്തം: 15 പേർക്ക് ദാരുണാന്ത്യം; 180-ലധികം പേർ ആശുപത്രിയിൽ

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; 15 പേർക്ക് ദാരുണാന്ത്യം, 180ലധികം പേർ ആശുപത്രിയിൽ. മണിപ്പൂരിലെ ചന്ദേൽ ജില്ലയിലാണ് സംഭവം. കഴിഞ്ഞ 48 മണിക്കൂറിനിടെ വിഷമദ്യം കഴിച്ചതായി സംശയിക്കുന്ന 180ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്തു.

നവംബർ 18 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ചന്ദേൽ പൊലീസ് സൂപ്രണ്ട് പുറത്തിറക്കിയ ആദ്യ ഔദ്യോഗിക അറിയിപ്പിൽ എട്ട് മരണങ്ങളായിരുന്നു സ്ഥിരീകരിച്ചിരുന്നത്. പിന്നീട് മരണസംഖ്യ 15 ആയി ഉയർന്നു.

മരിച്ചവർ കഴിച്ചതായി സംശയിക്കുന്ന മദ്യം കാക്ചിങ് ജില്ലയിലെ സുഗ്‌നുവിൽ നിന്നാണ് വാങ്ങിയതെന്ന് ചന്ദേൽ ജില്ലാ പൊലീസ് വ്യക്തമാക്കി. ഈ മദ്യം ചന്ദേൽ ജില്ലയിൽ നിർമിച്ചതോ വാറ്റിയെടുത്തതോ അല്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, മരണങ്ങൾക്ക് പിന്നിലെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രാദേശികമായി നിർമിക്കുന്ന മദ്യം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉപയോഗിക്കരുതെന്ന് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയും അധികൃതർ നിരീക്ഷിച്ചുവരികയാണ്.

Related news

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമ്മാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദ്ദേശവുമായി സുപ്രീംകോടതി

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദേശവുമായി സുപ്രീംകോടതി....

നാഗർകോവിൽ–കോട്ടയം ട്രെയിനിലെ അഴുകിയ മൃതദേഹം: ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ; കന്യാകുമാരി സ്വദേശി അറസ്റ്റിൽ

നാഗർകോവിലിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ....

ട്രെയിനുകളുടെ സമയനിഷ്ഠയിൽ വൻ ഇടിവ്; കേരളത്തിലേക്കുള്ള സർവീസുകളും പട്ടികയിൽ

മുംബൈ: രാജ്യത്ത് ട്രെയിനുകളുടെ സമയനിഷ്ഠ ഗണ്യമായി കുറഞ്ഞതായി ഇന്ത്യൻ റെയിൽവേയുടെ വെളിപ്പെടുത്തൽ....

ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; സി.ജെ.പി പരിശോധനാ റിപ്പോർട്ട്

ഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കണ്ടെത്തി സി.ജെ.പി....

മൂന്ന് വയസ്സുകാരന്റെ കൈകൾ ഷീറ്റിൽ പൊതിഞ്ഞ് കെട്ടി; അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ കേസ്

ചെന്നൈ: തമിഴ്നാട്ടിൽ പ്രീ കെ.ജി വിദ്യാർത്ഥിയായ മൂന്ന് വയസ്സുകാരന്റെ കൈകൾ ഷീറ്റിൽ...