ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പറപ്പൂക്കര അസീസി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ കുട്ടി മിഠായി കഴിച്ചിരുന്നു. ഇതിനെ തുടർന്ന് തൊണ്ടയിൽ മിഠായി കുടുങ്ങിയതാകാമെന്നാണ് ആദ്യം കരുതിയത്.

എന്നാൽ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് ശ്വാസകോശത്തിൽ ഭക്ഷണത്തോടൊപ്പം അമരക്കായക്കുരുവും കണ്ടെത്തിയത്. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പറപ്പൂക്കര സെന്റ് ജോൺസ് നെപ്യുസാൻ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

സഹോദരൻ: ആരോൺ.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...

കെഎസ്ആർടിസി ഡിപ്പോകൾ ഹൈടെക് ആകുന്നു: അനൗൺസ്‌മെന്റുകൾക്ക് പകരം ഇനി ഡിജിറ്റൽ ബോർഡുകൾ; ഡിസംബറിൽ നടപ്പാക്കും

കെഎസ്ആർടിസി ഡിപ്പോകളിൽ ഇനി അനൗൺസ്‌മെന്റുകൾക്ക് പകരം ഡിജിറ്റൽ ബോർഡുകൾ. ബസുകളുടെ സമയക്രമവും...