ട്രെയിനുകളുടെ സമയനിഷ്ഠയിൽ വൻ ഇടിവ്; കേരളത്തിലേക്കുള്ള സർവീസുകളും പട്ടികയിൽ

മുംബൈ: രാജ്യത്ത് ട്രെയിനുകളുടെ സമയനിഷ്ഠ ഗണ്യമായി കുറഞ്ഞതായി ഇന്ത്യൻ റെയിൽവേയുടെ വെളിപ്പെടുത്തൽ. അഞ്ചുവർഷത്തിനിടെ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ സമയനിഷ്ഠ 90 ശതമാനത്തിൽ നിന്ന് 77 ശതമാനമായും പാസഞ്ചർ ട്രെയിനുകളുടേത് 88 ശതമാനത്തിൽ നിന്ന് 67 ശതമാനമായും കുറഞ്ഞു. സമയനിഷ്ഠയിൽ ഏറ്റവും പിന്നിലുള്ള ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിലേക്കുള്ള സർവീസുകളും ഇടംപിടിച്ചു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഏറ്റവും മോശം സമയനിഷ്ഠയുള്ള നൂറ് ട്രെയിനുകളുടെ പട്ടികയിൽ മംഗള, നേത്രാവതി എക്സ്പ്രസുകളുമുണ്ട്. നേത്രാവതി എക്സ്പ്രസിന്റെ സമയനിഷ്ഠ 24 ശതമാനവും മംഗളയുടേത് 23 ശതമാനവുമാണ്. എറണാകുളം–ടാറ്റാനഗർ എക്സ്പ്രസിന്റെ സമയനിഷ്ഠ 30 ശതമാനം മാത്രമാണ്.

ഒരു ദിവസം പോലും സമയനിഷ്ഠ പാലിക്കാത്ത 12 ട്രെയിനുകളെങ്കിലും രാജ്യത്തുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലൂടെ കടന്നുപോകുന്ന വിവേക് എക്സ്പ്രസും ഈ പട്ടികയിലുണ്ട്.

കൊങ്കൺ പാതയിലെ സമയനിഷ്ഠ 71 ശതമാനം മാത്രമായതാണ് കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ യാത്രയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

അതേസമയം, ട്രെയിനുകൾ വൈകുന്നതിലൂടെ യാത്രക്കാർക്ക് നഷ്ടമാകുന്ന സമയത്തിന്റെ കണക്കോ റീഫണ്ട് വിവരങ്ങളോ കൃത്യമായി ക്രോഡീകരിച്ചിട്ടില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം. കഴിഞ്ഞ വർഷം മാത്രം ട്രെയിനുകൾ വൈകിയതിലൂടെ നഷ്ടമായത് 4.60 കോടി മിനിറ്റാണ്. ഏകദേശം 87 വർഷത്തിന് തുല്യമായ സമയമാണിത്.

Related news

ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; സി.ജെ.പി പരിശോധനാ റിപ്പോർട്ട്

ഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കണ്ടെത്തി സി.ജെ.പി....

മൂന്ന് വയസ്സുകാരന്റെ കൈകൾ ഷീറ്റിൽ പൊതിഞ്ഞ് കെട്ടി; അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ കേസ്

ചെന്നൈ: തമിഴ്നാട്ടിൽ പ്രീ കെ.ജി വിദ്യാർത്ഥിയായ മൂന്ന് വയസ്സുകാരന്റെ കൈകൾ ഷീറ്റിൽ...

സർക്കാർ ജീവനക്കാർക്ക് രണ്ട് കുട്ടികളെന്ന നിബന്ധന ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: സർക്കാർ ജീവനക്കാർക്ക് രണ്ട് കുട്ടികൾ മാത്രമെന്ന 25 വർഷം പഴക്കമുള്ള...

അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണം അവസാനഘട്ടത്തിലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിന്റെ...

തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്; 200 മണ്ഡലങ്ങളിലെ പോളിംഗ് കണക്കുകളിൽ ആശയക്കുഴപ്പം

2024-ലെ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന...