മകന്റെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; പിതാവിന്റെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി

ആലപ്പുഴ: ഇളയ മകന്റെ വിവാഹം നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് കോലേഴത്ത് പൊന്നപ്പൻ ആചാരി (75) ആണ് അന്തരിച്ചത്.

ശ്വാസതടസ്സത്തെത്തുടർന്ന് രണ്ടാഴ്ച മുമ്പ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ശനിയാഴ്ച കാലടി സ്വദേശിനിയുമായി ഇളയ മകൻ പ്രേംജിത്തിന്റെ വിവാഹം നടക്കാനിരിക്കെയാണ് മരണം. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ വിവാഹപ്പന്തലിന്റെ അലങ്കാരപ്പണികൾ നടക്കുന്നതിനിടെയാണ് മരണവാർത്തയെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഭാര്യ ജയ പൊന്നപ്പൻ. മക്കൾ: പ്രജീഷ്, പ്രേംജിത്ത്, പ്രവീണ. മരുമക്കൾ: വിനീത, രഞ്ചുകുമാർ.

Related news

തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 8,840 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവ്. ഇന്ന് ഒരു പവൻ...

പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്നു; കെപിസിസി നേതൃത്വത്തിന് കത്ത് നൽകിയേക്കും

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായി...

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്; പി. ജയരാജനടക്കം 18 പേരെ വെറുതെവിട്ടു

കൊച്ചി: ഏറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ്...

ബിജെപി വിട്ട് പത്മജ വേണുഗോപാൽ; കടുത്ത അവഗണനയെന്ന് ആരോപണം, ‘തെറ്റ് തിരുത്തുന്നു’വെന്ന് പ്രതികരണം

തിരുവനന്തപുരം: ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി...

കാപ്പ ചുമത്തി; ബാലരാമപുരത്തെ ഗുണ്ട അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടയെ കാപ്പ...