സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 3,760 രൂപ കുറഞ്ഞു. ഗ്രാമിന് 470 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,080 രൂപയും ഗ്രാമിന് 11,510 രൂപയുമായി.
അഞ്ച് ദിവസത്തിനിടെ പവന് 8,840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. നവംബർ അഞ്ചിന് ഒരു പവൻ സ്വർണത്തിന് 1,07,080 രൂപയായിരുന്നു വില.
ഡോളർ കരുത്താർജിക്കുന്നതടക്കമുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് സ്വർണവിലയിലെ മാറ്റത്തിന് പ്രധാന കാരണങ്ങൾ. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയിൽ ഓരോ വർഷവും വൻതോതിൽ സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കാറുണ്ട്.




