സ്വർണവില കുത്തനെ കുറഞ്ഞു; സ്വർണം വാങ്ങരുതെന്ന് പറഞ്ഞ മോദിക്ക് നന്ദി; വ്യാപാരി സംഘടന

ഡൽഹി: സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനയ്ക്ക് നന്ദി അറിയിച്ച് വ്യാപാരി സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സി.ടി.ഐ). പ്രധാനമന്ത്രിയുടെ വാക്കുകൾ കാരണം ലക്ഷക്കണക്കിന് ജ്വല്ലറി ഉടമകളും വ്യാപാരികളും നിക്ഷേപകരും വലിയ സാമ്പത്തിക നഷ്ടത്തിൽ നിന്ന് രക്ഷപ്പെട്ടെന്നാണ് സംഘടനയുടെ അവകാശവാദം.

സ്വർണവില കിലോഗ്രാമിന് 1.90 കോടി രൂപയിൽ നിന്ന് 1.25 കോടി രൂപയായി കുറഞ്ഞതോടെ 65 ലക്ഷം രൂപയുടെ ഇടിവുണ്ടായതായി സി.ടി.ഐ ചൂണ്ടിക്കാട്ടി. വിവാഹ സീസണിൽ സ്വർണവില കുറഞ്ഞത് സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായെന്നും സംഘടന പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

സ്വർണവില കുറഞ്ഞതിന്റെ ക്രെഡിറ്റ് ജനങ്ങൾ തന്റെ വാക്കുകൾ കേട്ടതിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അവകാശപ്പെട്ടിരുന്നു. ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാതെ സ്വർണം വാങ്ങരുതെന്ന തന്റെ അഭ്യർഥന ജനങ്ങൾ ഏറ്റെടുത്തുവെന്നും ഇതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞുവെന്നുമായിരുന്നു മോദിയുടെ പ്രതികരണം. ഉത്തർപ്രദേശിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം.

കഴിഞ്ഞ മെയ് 10നാണ് അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി രാജ്യത്തോട് അഭ്യർഥിച്ചത്. വിദേശനാണ്യ ശേഖരത്തിനും രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾക്കും അനാവശ്യ സ്വർണ ഇറക്കുമതി ബാധ്യതയാകുമെന്ന പശ്ചാത്തലത്തിലായിരുന്നു ആഹ്വാനം.

ഇതിന് പിന്നാലെ സ്വർണവിലയിൽ ഇടിവുണ്ടായതോടെ പ്രധാനമന്ത്രിയുടെ പ്രസ്താവന വീണ്ടും ചർച്ചയാകുകയാണ്. വിലയിടിവ് സാധാരണ കുടുംബങ്ങൾക്ക് ആശ്വാസമായെന്നും വ്യാപാര മേഖലയിലെ നിരവധി പേർക്ക് സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സഹായിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സി.ടി.ഐ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

Related news

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; മരണം 18 ആയി, 600ലധികം പേർ ആശുപത്രിയിൽ

ഇംഫാൽ: മണിപ്പൂരിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു....

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമ്മാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദ്ദേശവുമായി സുപ്രീംകോടതി

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദേശവുമായി സുപ്രീംകോടതി....

മണിപ്പൂരിൽ വൻ വ്യാജമദ്യ ദുരന്തം: 15 പേർക്ക് ദാരുണാന്ത്യം; 180-ലധികം പേർ ആശുപത്രിയിൽ

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; 15 പേർക്ക് ദാരുണാന്ത്യം, 180ലധികം പേർ ആശുപത്രിയിൽ....

നാഗർകോവിൽ–കോട്ടയം ട്രെയിനിലെ അഴുകിയ മൃതദേഹം: ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ; കന്യാകുമാരി സ്വദേശി അറസ്റ്റിൽ

നാഗർകോവിലിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ....

ട്രെയിനുകളുടെ സമയനിഷ്ഠയിൽ വൻ ഇടിവ്; കേരളത്തിലേക്കുള്ള സർവീസുകളും പട്ടികയിൽ

മുംബൈ: രാജ്യത്ത് ട്രെയിനുകളുടെ സമയനിഷ്ഠ ഗണ്യമായി കുറഞ്ഞതായി ഇന്ത്യൻ റെയിൽവേയുടെ വെളിപ്പെടുത്തൽ....