തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലും നസ്ലൻ തരംഗം; ‘മോളിവുഡ് ടൈംസ്’ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു!

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ‘മോളിവുഡ് ടൈംസ്’ ഇനി ഒ.ടി.ടി. പ്രേക്ഷകർക്കും. യുവതാരം നസ്ലൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ജിയോഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം ജൂൺ അഞ്ചിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നസ്ലന്റെ പ്രകടനത്തിനും സംവിധായകന്റെ അവതരണശൈലിക്കും മികച്ച അഭിപ്രായങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. റിലേറ്റ് ചെയ്യാൻ കഴിയുന്ന രംഗങ്ങളും ശക്തമായ തിരക്കഥയുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രശംസ ലഭിക്കുന്നുണ്ട്.

നസ്ലനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് പ്രമുഖ താരങ്ങൾ അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ രാമു സുനിലാണ് ഒരുക്കിയിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിധിൻ രാജ് അറോളും സംവിധായകനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

spot_img

Related news

നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടു; അനുഭവം തുറന്നുപറഞ്ഞ് അനുപമ പരമേശ്വരൻ

രണ്ട് വർഷത്തോളം താൻ നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടെന്നും ഇപ്പോൾ അതിൽ നിന്ന്...

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ്...

നായകനായി ലോകേഷ് കനകരാജ്; ‘ഡിസി’ക്ക് മികച്ച പ്രതികരണം

ചെന്നൈ: സംവിധായകനെന്ന നിലയിൽ ത്രില്ലർ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാക്കിയ ലോകേഷ് കനകരാജ്...

ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്നു; ‘ആശ’ സെപ്റ്റംബർ നാലിന് തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന 'ആശ' എന്ന...

ഹാഷിർ നായകനാകുന്ന പുതിയ ചിത്രം ‘ഞൊടി’; ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്ത്

കൊച്ചി: ‘വാഴ 2’ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം...