ഇന്ദു റബേക്കയായി സായ് പല്ലവി; വൈറലായി ‘അമരന്‍’ ട്രെയ്‌ലര്‍

സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാര്‍ത്തികേയന്‍ സായ് പല്ലവി ചിത്രം ‘അമരന്‍’ ന്റെ ട്രെയിലര്‍ എത്തി. ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിയത് സരിഗമ തമിഴിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. ശിവകാര്‍ത്തികേയന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ വേഷങ്ങളിലൊന്നാണിത്. ശിവകാര്‍ത്തികേയന്‍ മുകുന്ദ് വരദരാജനായി എത്തുമ്പോള്‍ സായ് പല്ലവിയാണ് ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയി എത്തുന്നത്.

ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കശ്മീരില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘അമരന്‍’ എന്ന ചിത്രമൊരുങ്ങുന്നത്. മേജറും മകളും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോയിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. പിന്നാലെ ശിവകാര്‍ത്തികേയനെ കാണിക്കുന്നു. പിന്നീട് ആക്ഷന്‍ രംഗങ്ങളിലൂടെയും വൈകാരിക നിമിഷങ്ങളിലൂടെയും ട്രെയിലര്‍ കടന്നുപോകുന്നുണ്ട്. മലയാളം സംസാരിക്കുന്ന സായ് പല്ലവിയുടെ രംഗങ്ങള്‍ക്കും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ 44ാമത് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനില്‍ തീവ്രവാദികള്‍ക്കെതിരായ ഓപ്പറേഷനില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന് മരണാനന്തര ബഹുമതിയായി അശോക ചക്ര ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ് മേജര്‍.

തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ 2014ല്‍ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നല്‍കിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങി. മലയാളിയാണ് മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്ന ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു . ശിവകാര്‍ത്തികേയന്‍ ഞെട്ടിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 31നാണ് അമരന്‍ തിയേറ്ററുകളിലെത്തുക. രാജ്കുമാര്‍ പെരിയസാമി ‘രംഗൂണ്‍’ എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന ഹൈ ആക്ഷന്‍ സിനിമയാണ് ഇത്. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയിലര്‍, ജവാന്‍, ലിയോ, വേട്ടയ്യന്‍ തുടങ്ങി വമ്പന്‍ സിനിമകള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ച ശ്രീ ഗോകുലം മൂവീസാണ് അമരനും കേരളത്തിലെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

spot_img

Related news

അവിഹിതബന്ധമെന്ന് സംശയം; യുവാവിനെ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു

നിരവധി അവിഹിതബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന്...

ആരാധകര്‍ക്ക് സര്‍പ്രൈസ്; എമ്പുരാന്‍ ട്രെയിലര്‍ നേരത്തെ എത്തി, മണിക്കൂറുകള്‍ക്കകം മില്യണ്‍ വ്യൂസ്‌

പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നലെ അര്‍ധരാത്രിയിലാണ്...

പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും, പൈജാമയുടെ വള്ളിപൊട്ടിക്കുന്നതും ബലാത്സംഗമല്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും...

വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക്...

286 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം സുനിത വില്യസും ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയിൽ

ഒമ്പത് മാസത്തിലേറെയുള്ള കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും...