സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; പെണ്‍കുട്ടികള്‍ ചാടി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലത്ത് ഓട്ടോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വിമല ഹൃദയ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായാണ് പരാതി. കൊല്ലം എസ് എന്‍ കോളേജിന് സമീപത്ത് വെച്ചാണ് സംഭവം. കുട്ടികള്‍ എതിര്‍ത്തതോടെ വേഗം കൂട്ടിയ ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോയില്‍ കയറിയപ്പോഴാണ് സംഭവം. രണ്ട് പെണ്‍കുട്ടികള്‍ പരുക്കുകളോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് ഓടി കയറി വരികയായിരുന്നു. വിവരങ്ങള്‍ തിരക്കിയതോടെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞത്.

ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോയില്‍ കൈകാണിച്ച് കയറുകയായിരുന്നു. പോകുന്ന വഴി ശരിയായ രീതിയില്‍ അല്ല എന്ന് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതോടെയാണ് ഓട്ടോ വേഗം കൂട്ടിയത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ ഓട്ടോയില്‍ നിന്ന് ചാടിയത്. മോശമായാണ് ഓട്ടോ െ്രെഡവര്‍ സംസാരിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഓട്ടോ ഇടവഴിയിലേക്ക് കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ മെയിന്‍ റോഡിലൂടെ പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടതോടെയാണ് മോശമായി സംസാരിക്കാന്‍ തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.

മോശമായി സംസാരിച്ചതോടെ ഭയമായെന്നും പിന്നാലെ വണ്ടിയുടെ വേഗത കൂട്ടിയെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. വേഗം കൂട്ടിയതോടെ വണ്ടിയില്‍ നിന്ന് ചാടാമെന്ന് കൂടെയുണ്ടായിരുന്ന കുട്ടിയോട് പറയുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണമാരംഭിച്ചു.

spot_img

Related news

സാഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്താല്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ‘ബിറ്റുകള്‍’ വാങ്ങാം; കോപ്പികളുടെ കച്ചവടം 30 രൂപ മുതല്‍

വിദ്യാര്‍ത്ഥികളെ കോപ്പി അടിക്കാന്‍ സഹായിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍ സജീവം. വാട്സപ്പ്,...

ഇന്‍സ്റ്റയിലെ പോസ്റ്റില്‍ കമന്റിട്ടു, രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്ക് കെഎസ്‌യു നേതാക്കളുടെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ അറസ്റ്റില്‍

പാലക്കാട്: രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍....

ലഹരിവ്യാപനം തടയാന്‍ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കൊറിയര്‍, തപാല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും

സംസ്ഥാത്ത് ലഹരിവ്യാപനം തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല...

ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസ്; എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം...

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് പൊലീസ്‌

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക...