ആർ.എസ് എസിന് ആയുധ പരിശീലനത്തിന് വിട്ട് കൊടുത്ത മുൻസിപ്പാലിറ്റിയുടെ നടപടി: പരപ്പനങ്ങാടിയില്‍ എസ്ഡിപിഐയുടെ പ്രതിഷേധവും ധര്‍ണയും

പരപ്പനങ്ങാടി: ആർ.എസ് എസിന് ആയുധ പരിശീലനത്തിന് വിട്ട് കൊടുത്ത മുൻസിപ്പാലിറ്റിയുടെ നടപടിക്കെതിരെ എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും, ധർണ്ണയും നടത്തി. പരപ്പനങ്ങാടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിജയദശമിയോടനുബന്ധിച്ച് ആർ.എസ്.എസ് ആയുധപരിശീലനം അടക്കം നടത്തിയെതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധ ധർണ്ണ തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡൻ്റെ ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു.രാഷ്ട്രീയ, മത സംഘടനകൾക്ക് പരിപാടികൾക്ക് സ്റ്റേഡിയം നൽകരുതെന്ന കാലങ്ങളായുള്ള മുൻസിപ്പാലിറ്റിയുടെ തീരുമാനത്തിനെതിരെ പ്രവർത്തിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.എസ്.ഡി.പി ഐ നേതാക്കളായ നൗഫൽ സി.പി , അബ്ദുൽ സലാം കെ, അക്ബർ പരപ്പനങ്ങാടി, അഷ്റഫ് സി.പി. സംസാരിച്ചു.സിദ്ധീഖ് കെ , ടി.വാസു, യാസർ അറഫാത്ത് ,ഷരീഫ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധങ്ങളെ തുടർന്ന് പരപ്പനങ്ങാടി പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.പ്രതിഷേധം ഭയന്ന് മുൻസിപ്പൽ സെക്രട്ടറിയടക്കം ഓഫീസിൽ ഹാജരാകാത്തത് വിവാദമായി.

spot_img

Related news

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: മൊബൈല്‍ വഴി മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തുന്നു; പൊലീസില്‍ പരാതി നല്‍കി എല്‍ഡിഎഫ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, ഗുരുതര ആരോപണവമായി എല്‍ഡിഎഫ്. മൊബൈല്‍ നമ്പറില്‍ വിളിച്ചു മതസ്പര്‍ദ്ധ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സുരക്ഷയ്കായി1200 പൊലീസ്, കേന്ദ്രസേന ഉദ്യോഗസ്ഥർ; ക്രമീകരണങ്ങൾ പൂർണം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ മേധാവി...

കരുവാരകുണ്ടിൽ വീണ്ടും നരഭോജിക്കടുവയുടെ കാൽപാടുകൾ കണ്ടെത്തി

കരുവാരകുണ്ട്: കാടുകയറിയെന്നു സംശയിച്ച നരഭോജിക്കടുവയുടെ കാല്‍പാടുകള്‍ വീണ്ടും കണ്ടെത്തി. കേരള എസ്റ്റേറ്റ്...

ശാസ്ത്രീയ പഠനം നടത്താതിരുന്നത് തിരിച്ചടിയായി; കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല

മലപ്പുറം കൂരിയാട് തകര്‍ന്ന ദേശീയപാത സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല....

അനന്തുവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുത്; രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചുനില്‍ക്കണം: എം സ്വരാജ്

മലപ്പുറം: വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം...