പട്ടാമ്പി പെരിന്തല്‍മണ്ണ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് ഉമ്മയും മരുമകളും മരിച്ചു’മകന് ഗുരുതരമായി പരിക്കേറ്റു.ചങ്ങരംകുളം കോക്കൂര്‍ സ്വദേശികളായമാളിയേക്കല്‍ അബ്ദുവിന്റെ ഭാര്യ ആയിഷ (75)മരുമകള്‍ സജ്ന (43)എന്നിവരാണ് മരിച്ചത്.ആയിഷയുടെ മകന്‍ അഷറഫിനാണ് പരിക്കേറ്റത്.അഷറഫിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച ഉച്ചയോടെ കൊപ്പത്ത് ആമയൂര്‍ പുതിയ റോഡില്‍ ആണ് അപകടം.ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.സജ്ന അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നുവെന്നാണ് വിവരം.ആയിഷയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.സജ്നയുടെ മക്കള്‍.മുഹമ്മദ് സഫ് വാര്‍,ശിഫ തഹ്സീന്‍,മുഹമ്മദ് സിനാന്‍.പരിക്കേറ്റ അഷറഫ്,അബൂബക്കര്‍,ബഷീര്‍,ഹക്കീം,നഫീസ എന്നിവരാണ് ആയോഷയുടെ മക്കള്‍.മരിച്ച സജ്ന,ഫാത്തിമ റസീന,ഫസീല,അബ്ദുറു എന്നിവര്‍ മരുമക്കളാണ്