സിനിമയില്‍ എത്തിയിട്ട്‌ 12 വര്‍ഷം, ഇന്ന് കാണുന്ന ഞാനായതും നിങ്ങള്‍ കാരണമാണ്: ടൊവിനോ തോമസ്‌

ആള്‍ക്കൂട്ടത്തില്‍ ഒരാളായി മലയാള സിനിമയില്‍ എത്തി ഇന്ന് മോളിവുഡിന്റെ മുന്‍നിര നായകനായി മാറിയ ടോവിനോ തോമസ് തന്റെ അഭിനയ ജീവിതത്തിന്റെ പന്ത്രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങള്‍ കാലങ്ങളായുള്ള അഭിനയ ജീവിതത്തില്‍ ടൊവിനോയുടേതായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

ഈ സന്തോഷ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത് ടൊവിനോ തന്നെയാണ്. ഈ പന്ത്രണ്ട് വര്‍ഷത്തില്‍ 50 സിനിമകള്‍ താന്‍ ചെയ്തുവെന്നും ഒപ്പം നിന്ന പ്രേക്ഷകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ടൊവിനോ തോമസ് കുറിച്ചു. പ്രഭുവിന്റെ മക്കള്‍ മുതല്‍ അജയന്റെ രണ്ടാം മോഷണം വരെയുള്ള തന്റെ സിനിമാ യാത്രയുടെ ചെറു വിഡിയോയും ടൊവിനോ തോമസ് ഷെയര്‍ ചെയ്തിട്ടുണ്ട്.

’12 വര്‍ഷം, 50 സിനിമകള്‍… ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും. ഞാന്‍ ഭാഗമായിട്ടുള്ള എല്ലാ പ്രൊജക്റ്റുകളുടെയും സിനിമാ നിര്‍മ്മാതാക്കള്‍, നിര്‍മ്മാതാക്കള്‍, അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരോടും നന്ദി പറയുകയാണ്. അവസാനമായി, നന്ദി പറയേണ്ടത് എന്റെ അവിശ്വസനീയമായ പ്രേക്ഷകരോടാണ്. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എനിക്ക് ഈ ലോകത്തെ അര്‍ത്ഥമാക്കിയത്. ഇന്ന് കാണുന്ന ഞാനായതും നിങ്ങള്‍ കാരണമാണ്’, എന്നാണ് ടൊവിനോ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

spot_img

Related news

വിഷുവിന് ചട്ടമ്പിയുണ്ടാകും; റിലീസ് തീയതി മാറ്റി ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’, തിരഞ്ഞെടുപ്പ് ചട്ടം തടസ്സമായി!

സിനിമാ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി'യുടെ...

വാഴ 2 ബോക്സ് ഓഫീസ് കൊയ്യുന്നു! 4 ദിവസം കൊണ്ട് 63 കോടി; ഹാഷിറും സംഘവും റെക്കോർഡുകൾ തകർക്കുന്നു

സോഷ്യൽ മീഡിയ സെൻസേഷനുകളെ അണിനിരത്തി തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത 'വാഴ'യുടെ രണ്ടാം...

മലയാളത്തിന്റെ ബിഗ് ബജറ്റ് വിസ്മയം; പത്തിലധികം രാജ്യങ്ങളിൽ ചിത്രീകരിച്ച ‘പേട്രിയറ്റ്’ റിലീസിനൊരുങ്ങുന്നു

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത കാൻവാസിൽ ഒരുങ്ങുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പൈ...

ടൊവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’ നിയമക്കുരുക്കിൽ; റിലീസിന് തൊട്ടുമുമ്പ് നിർമ്മാതാക്കൾക്ക് ഹൈക്കോടതി നോട്ടീസ്

ടൊവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി....

ചാലക്കുടിക്കാരൻ ചങ്ങാതി ഓർമ്മയായിട്ട് പത്ത് വർഷം; മണിനാദം നിലച്ചിട്ടും ജനഹൃദയങ്ങളിൽ ആ രൂപം മായുന്നില്ല

മലയാളികളുടെ പ്രിയപ്പെട്ട 'മണിനാദം' നിലച്ചിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. വെള്ളിത്തിരയിലെ...