വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ് വളാഞ്ചേരി കരിപ്പോൾ മസ്ദറുൽ ഖൈറാത്തിലെ പ്രധാന അദ്ധ്യാപകൻ തൗഫീഖ് സഖാഫി ഷൊർണൂർ. എ പി ജെ അ ബ്ദുൽ കലാം സ്‌റ്റഡീ സെന്റർ അദ്ധ്യാപകദിനത്തിന്റെ ഭാഗമായി മികച്ച അധ്യാപകർക്ക് നൽകുന്ന ബെസ്റ്റ്ടീ ച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക് ലഭിച്ചു.
സാമൂഹ്യ-കലാ-സാംസ്കാരിക-ജീവകാരുണ്യ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ ന ടത്തി വ്യക്തിമുദ്ര പതിപ്പിച്ചതിന് കഴിഞ്ഞ മാസം മെയ് 27 ന് ജവഹർ പുരസ്ക്കാരം തൗഫീഖ് സഖാഫിയെ തേടിയെത്തിയിരുന്നു അതിനു പിന്നാലെയാണ് അ ദ്ധ്യാപക അവാർഡും ലഭിച്ചത് റൈറ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ മദദ് ചാരിറ്റി ഡയറക്ടർ എന്നി സ്ഥാനങ്ങളും വഹിക്കുന്നു ഷൊർണൂർ ആന്ത്യംപുറത്ത് ബാപ്പുട്ടി പിതാവ്.മാതാവ് : ആസ്യ.ഭാര്യ:അസ് ഷെറിൻ.മക്കൾ:മുഹമ്മദ് സ്വാലിഹ്, അഹമ്മദ് സ്വബാഹ്.