‘പുതിയ യാത്രയ്ക്ക് തുടക്കമിടുന്ന എന്‍ നന്‍പന്‍’; വിജയ്ക്ക് ആശംസകളുമായി സൂര്യ

തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി നടന്‍ സൂര്യ. താരം കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് സംസാരിക്കുന്ന വേളയിലാണ് ആശംസകള്‍ അറിയിച്ചത്. തന്റെ ഒരു സുഹൃത്ത് പുതിയ വഴിയില്‍ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു സൂര്യ പറഞ്ഞത്.

ആവേശത്തോടെയാണ് വിജയ്‌യെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആരാധകര്‍ സ്വീകരിച്ചത്. ഇതിനോടകം സൂര്യയുടെ പ്രസംഗത്തിലെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. വിജയ്‌യുടെ പാര്‍ട്ടിയുടെ ആദ്യ പൊതുസമ്മേളനം ഒക്ടോബര്‍ 27 നാണ് നടക്കുന്നത്. തമിഴ്‌നാട് വില്ലുപുരത്ത് 85 ഏക്കര്‍ സ്ഥലത്താണ് പൊതുസമ്മേളനം നടക്കുന്നത്.

നടന്‍ ബോസ് വെങ്കട്ട് ചടങ്ങിനിടയില്‍ സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് തലൈവരാകാന്‍ എന്നും അത്തരത്തില്‍ നോക്കുകയാണെങ്കില്‍ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്. എന്നാല്‍ ബോസ് വെങ്കട്ട് ഈ അവസരത്തെ മാറ്റിമറിച്ചെന്ന് പറഞ്ഞ സൂര്യ തന്റെ സുഹൃത്തുക്കളായ ഉദയനിധി സ്റ്റാലിനെയും ദളപതി വിജയ്‌യെ കുറിച്ചും സംസാരിച്ചു.

ലയോള കോളേജില്‍ പഠിക്കുമ്പോള്‍ തനിക്ക് ഒരു ജൂനിയര്‍ ഉണ്ടായിരുന്നു, ഞാന്‍ അവനെ ബോസ് എന്ന് വിളിക്കും. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് ആശംസകള്‍. ഒരു വലിയ പാരമ്പര്യത്തില്‍ നിന്ന് വന്നെന്ന് ഒരിക്കലും കാണിക്കാറില്ല. നമുക്ക് എപ്പോള്‍ വേണമെങ്കിലും പോയി സംസാരിക്കാം. ഇനി മറ്റൊരു സുഹൃത്തുണ്ട് തനിക്ക്. അദ്ദേഹം പുതിയ വഴിയില്‍ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ വരവും നല്ലവരവായി മാറട്ടെ എന്നുമായിരുന്നു താരത്തിന്റെ വാക്കുകള്‍.

spot_img

Related news

ഉച്ചയ്ക്ക് മരണം, വിവരം അറിഞ്ഞത് രാത്രി പത്തിന്! തനുശ്രീയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു

ബെംഗളൂരു ഹെബ്ബാളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്....

നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു….

ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ...

കോൺഗ്രസിന്റെ കരുത്തുറ്റ വനിതാ മുഖം ഇനി ഓർമ്മ; മുൻ കേന്ദ്രമന്ത്രി മൊഹ്‌സിന കിദ്വായി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു....

രാജ്യത്തെ ഏറ്റവും വലിയ സമൂഹവിവാഹത്തിന് നീലഗിരി സാക്ഷ്യം വഹിച്ചു; സമസ്തയുടെ നൂറാം വാർഷികാഘോഷത്തിൽ 850 ജോഡികൾ സുമംഗലികളായി!

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി നീലഗിരി പാടന്തറയിൽ...

പാൽ മോഷണം തകൃതി; വൈറൽ വീഡിയോ പണി കൊടുത്തു! ഡൽഹിയിൽ അന്തർസംസ്ഥാന മോഷണ സംഘം കുടുങ്ങി

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിൽ പ്രവർത്തിച്ച് വന്ന പാൽ മോഷണ...