പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കിലെ 70 വയസ്സു കഴിഞ്ഞ പെന്‍ഷനേഴ്‌സിന് അല്‍ സലാമ ഐ ഹോസ്പിറ്റല്‍ നല്‍കുന്ന ലൈഫ് ടൈം ഫ്രീ കണ്‍സല്‍ട്ടേഷനുള്ള പ്രിവിലേജ് കാര്‍ഡിന്റെ വിതരണം അല്‍ സലാമയില്‍ വെച്ച് ബാങ്ക് പ്രസിഡന്റ് പച്ചീരി ഫറൂഖ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ മുഹമ്മദലി മുണ്ടോടന്‍, വൈസ് ചെയര്‍മാന്‍ അഷറഫ് കിഴ്‌ശ്ശേരി, ഡയറക്ടര്‍മാരായ നാസര്‍ ചോലക്കല്‍, അസൈനാര്‍ അങ്ങാടിപ്പുറം, ആലിക്കല്‍ നാസര്‍, മുഹമ്മദലി മാട്ടുമ്മത്തൊടി, ജലീല്‍, മുഹമ്മദലി കെ ടി, താഹ സക്കരിയ എന്നിവര്‍ പങ്കെടുത്തു.