ഏഴ് മാസം ഗര്‍ഭിണി, വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിച്ച് 19കാരി, കാമുകനും സുഹൃത്തുക്കളും കൊലപ്പെടുത്തി

റോത്തക്: കാമുകനില്‍ നിന്ന് ഗര്‍ഭിണിയായി. വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച 19കാരിയെ കൂട്ടുകാരുമൊന്നിച്ച് കൊന്നു തള്ളി കാമുകന്‍. ഹരിയാനയിലെ റോത്തകിലാണ് സംഭവം. പശ്ചിമ ദില്ലിയിലെ നാന്‍ഗ്ലോയ് സ്വദേശിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്തണമെന്ന് ഏഴ് മാസം ഗര്‍ഭിണിയായ 19കാരിയോട് കാമുകനും വിവാഹം ചെയ്യണമെന്ന് 19കാരിയും സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് കൊലപാതകം.

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായിരുന്ന 19കാരിയെ കാണാനില്ലെന്ന് പരാതി നല്‍കിയത് സഹോദരനാണ്. സംഭവത്തില്‍ അടുത്തിടെ പരിചയത്തിലായ യുവാവിനെ സംശയിക്കുന്നതായും പൊലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സഞ്ജു എന്ന സലീമിനെതിരെ പൊലീസ് അന്വേഷണം എത്തിയത്. സഞ്ജുവിനൊപ്പമുള്ള നിരവധി ചിത്രങ്ങളും 19കാരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. യുവാവിനേക്കുറിച്ചുള്ള അതൊരു ‘ജിന്നെ’ന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം.

ഏഴ് മാസം ഗര്‍ഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും സഞ്ജുവിനെ 19കാരി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ കലഹവും പതിവായിരുന്നു. കുറച്ച് സാധനങ്ങളുമായി തിങ്കളാഴ്ച വീട്ടില്‍ നിന്ന് സഞ്ജുവിനെ കാണാനായി പോയ 19കാരി പിന്നെ തിരികെ വരാത്തതിനെ തുടര്‍ന്നാണ് സഹോദരന്‍ പൊലീസില്‍ പരാതിപ്പെട്ടത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം 19കാരിയെ ഹരിയാനയിലെ റോത്തക്കിലെത്തിച്ച ശേഷമായിരുന്നു കൊലപാതകം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ ഒരാള്‍ക്കായി പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

spot_img

Related news

അവിഹിതബന്ധമെന്ന് സംശയം; യുവാവിനെ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു

നിരവധി അവിഹിതബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന്...

പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും, പൈജാമയുടെ വള്ളിപൊട്ടിക്കുന്നതും ബലാത്സംഗമല്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും...

വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക്...

286 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം സുനിത വില്യസും ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയിൽ

ഒമ്പത് മാസത്തിലേറെയുള്ള കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും...

ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ വെടിവെച്ച് പോലീസ്

ഉത്തര്‍പ്രദേശ് ഹത്രാസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതിയെ വെടിവെച്ച് പിടികൂടി...