കരിപ്പൂരില്‍നിന്ന് പുറപ്പെട്ട 3 വിമാനങ്ങള്‍ക്കും ബാംബ് ഭീഷണി

കരിപ്പൂര്‍: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും ഇന്റിഗോ വിമാനത്തിനുമാണ് ഭീഷണി വന്നത്. ജിദ്ദയിലേക്കുള്ള IX 375, ദോഹയിലേക്കുള്ള IX 399 എന്നി എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും ദോഹയിലേക്കുള്ള ഇന്റിഗോ-6E87 വിമാനത്തിനുമാണ് ഭീഷണി. രാവിലെ 10 മണിയോടെ പറന്നു ഉയര്‍ന്ന വിമാനങ്ങള്‍ ഇറങ്ങേണ്ട വിമാന താവളങ്ങളില്‍ സുരക്ഷിതമായി ഇറങ്ങി.


വിമാന സര്‍വ്വീസുകളെ വ്യാജ ബോബ് ഭീഷണി സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് 6 എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ഏഴ് വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി നേരിടേണ്ടി വന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഇന്നലെ ബോംബ് ഭീഷണിയുണ്ടായിരുന്നു. രണ്ട് വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. എയര്‍ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം എത്തിയത്. എക്‌സിലൂടെയാണ് ഭീഷണി സന്ദേശം ഉണ്ടായത്.
ഇന്ന് മാത്രം രാജ്യത്ത് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായത്.

100ലധികം ബോംബ് ഭീഷണികളാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണികള്‍ യാത്രക്കാരെയും ജീവനക്കാരേയും ഒരുപോലെ കുഴപ്പിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍, കുറഞ്ഞത് 35 വിമാനങ്ങള്‍ക്കെങ്കിലും ഇത്തരത്തില്‍ വ്യാജ ഭീഷണികള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളിലെ പ്രാഥമിക അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കുന്നില്ലെന്നും ‘ഭീഷണികള്‍ക്ക്’ പിന്നില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാവാത്തവരും തമാശയ്ക്ക് ചെയ്യുന്നവരും ആണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞു.

spot_img

Related news

കിണറ്റില്‍ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കള്‍ പിടിയില്‍

വളയം: കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കള്‍. സംഭവത്തില്‍...

ഇന്‍സ്റ്റഗ്രാം വഴി പരിചയം പതിനഞ്ചുകാരിക്ക് കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍...

ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു. ഇന്നലെ രാത്രിയിലായിരുന്നു...

മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍...

നീലഗിരി യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വച്ചാല്‍ 10,000 പിഴ

എടക്കര: നീലഗിരിയിലേക്കുള്ള യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുന്നതായി കണ്ടാല്‍...