മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയില്‍ പന്നിയുടെ വൃക്ക മാറ്റിവച്ചു; ഒരു മാസം പിന്നിട്ടിട്ടും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍

ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം സംഭവിച്ച മനുഷ്യനിലേക്ക് മാറ്റി ഒരു മാസത്തിലേറെയായിട്ടും അത് സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലാണ് പരീക്ഷണം നടത്തിയത്. ജീവിച്ചിരിക്കുന്ന രോഗികളില്‍ പരീക്ഷിക്കുമെന്നതിനുള്ള ഒരു നിര്‍ണായക ചുവടുവെപ്പായി ഈ ഓപ്പറേഷനെ കണക്കാക്കുന്നതായി ന്യൂയോര്‍ക്ക് സംഘം പറയുന്നു.

മനുഷ്യജീവനെ രക്ഷിക്കാന്‍ മൃഗങ്ങളുടെ അവയവങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കാന്‍ രാജ്യമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഒരുങ്ങുകയാണ്. ഗവേഷണത്തിനായി ദാനം ചെയ്ത ശരീരങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്.

എന്‍ വൈ യു ലാങ്കോണ്‍ ഹെല്‍ത്ത് ബുധനാഴ്ച പ്രഖ്യാപിച്ച ഏറ്റവും പുതിയ പരീക്ഷണമാണിത്. ഈ പരീക്ഷണത്തില്‍ ഒരു വ്യക്തിയില്‍ കൂടുതല്‍ സമയം പന്നിയുടെ വൃക്ക പ്രവര്‍ത്തിച്ചതായി അടയാളപ്പെടുത്തിയത്. മരിച്ചയാളാണെങ്കിലും ഇന്നും പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. ഇപ്പോള്‍ രണ്ടാം മാസത്തേക്ക് കടക്കുന്ന വൃക്കയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.

മരിച്ച ഒരാളുടെ വൃക്കകള്‍ മാറ്റി, പകരം ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ഉപയോഗിച്ചപ്പോള്‍ അത് ഉടനടി മൂത്രം ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നതായും കണ്ടെത്തിയതായി പറയുന്നു. മസ്തിഷ്‌ക കാന്‍സര്‍ ബാധിച്ച് 57ാം വയസ്സില്‍ മരിച്ച വ്യക്തിയിലാണ് പന്നിയുടെ വൃക്ക മാറ്റി വച്ചത്.

ആളുകളുടെ രോഗപ്രതിരോധ സംവിധാനങ്ങള്‍ കോശങ്ങളെ ആക്രമിച്ചതിനാല്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മാറ്റിവയ്ക്കല്‍ അല്ലെങ്കില്‍ സെനോട്രാന്‍സ്പ്ലാന്റേഷന്‍ നടത്താനുള്ള ശ്രമങ്ങള്‍ പതിറ്റാണ്ടുകളായി പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജനിതകമാറ്റം വരുത്തിയ പന്നികളെയാണ് ഗവേഷകര്‍ ഇപ്പോള്‍ ഇതിനായി ഉപയോഗിക്കുന്നത്. അതിനാല്‍ അവയുടെ അവയവങ്ങള്‍ മനുഷ്യശരീരങ്ങളുമായി നന്നായി പൊരുത്തപ്പെടുന്നതായും പറയുന്നു.

കഴിഞ്ഞ വര്‍ഷം റെഗുലേറ്റര്‍മാരുടെ പ്രത്യേക അനുമതിയോടെ, മേരിലാന്‍ഡ് സര്‍വകലാശാലയിലെ ശസ്ത്രക്രിയ വിദഗ്ധര്‍ ഒരു വ്യക്തിയില്‍ പന്നിയുടെ ഹൃദയം മാറ്റി വച്ചിരുന്നു. എന്നാല്‍ രണ്ട് മാസം മാത്രമാണ് അദ്ദേഹം അതിജീവിച്ചത്.

spot_img

Related news

ഭക്ഷ്യവിഷബാധ; എറണാകുളം തൃക്കാക്കര ആര്യാസ് ഹോട്ടല്‍ അടപ്പിച്ചു, ആര്‍ടിഒയും മകനും ചികിത്സ തേടി

കൊച്ചി എറണാകുളം ആര്‍.ടി.ഒയും മകനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവര്‍ ഭക്ഷണം കഴിച്ച...

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും...

കൊതുകുകളെ ഇല്ലാതാക്കുന്ന നിര്‍മ്മിത കൊതുകുകള്‍; വാര്‍ത്ത പുറത്തുവിട്ട് ബില്‍ ഗേറ്റ്‌സ്

കൊതുകുകള്‍ തന്നെ കൊതുകുകളെ ഇല്ലാതാക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അത്തമൊരു...

നിഴല്‍ ഇല്ലാതെ ഒരു ദിവസം; സീറോ ഷാഡോ ഡേ എന്ന അപൂര്‍വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ഹൈദരാബാദ്

'സീറോ ഷാഡോ ഡേ' എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസത്തിന് സൗക്ഷ്യം വഹിച്ച് ഹൈദരാബാദ്....

ഓഗസ്റ്റ് മാസം ഒന്നു മുതല്‍ ഏഴ് വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നതായി അറിയാമോ

പത്ത് മാസത്തെ അമ്മയും കുഞ്ഞും പൊക്കിള്‍കൊടി ബന്ധം അവസാനപ്പിച്ച് പുറത്തു വരുന്ന...