മഹൽ ഇൻദ നെയിം ഓഫ് ഫാദർ സിനിമയിലെ അഭിനയിത്തിന് ഉണ്ണിനായർക്ക് പ്രത്യേക ജൂറി പരാമർശം’ ഡോ. ഹാരിസ് കെ.ടി. തിരക്കഥയെഴുതി നാസർ ഇരിമ്പിളിയമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ഐമാക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ഹാരിസ് കെ.ടി കഥയും തിരക്കഥയും നിർമ്മാണവും നാസർ ഇരിമ്പിളിയം സംവിധാനവും നിർവ്വഹിച്ച മഹൽ ഇൻ ദ നെയിം ഫാദർ സിനിമയിലെ അഭിനയത്തിന് ഉണ്ണി നായർക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
ശ്രീനിവാസന് ചലച്ചിത്രരത്നം
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും.
ആട്ടം ആണ് മികച്ച ചിത്രം. ബിജുമേനോൻ , വിജയരാഘവൻ എന്നിവർ മികച്ച അഭിനയത്തിനുള്ള അവാർഡുകൾ പങ്കിട്ടു.
ഡോ. അർജുൻ പരമേശ്വർ, ഷാജഹാൻ കെ.പി. എന്നിവരാണ് മഹൽ ഇൻദ നെയിം ഓഫ് ഫാദറിൻ്റെ സഹ നിർമ്മാതാക്കൾ.ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.