പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതി നല്‍കി. തന്നെ ബോധപൂര്‍വം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും അവഗണിക്കുന്ന പ്രവണതയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മന്‍ പരാതിയില്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് സംഘാടകര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നില്ല. ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയില്‍ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോടു കാണിച്ച അവഹേളനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
പരിപാടികളില്‍ പങ്കെടുത്തു കൊണ്ട് തന്നെ സര്‍ക്കാര്‍ പരിപാടികളില്‍ ക്ഷണിക്കാത്തതിലെ പ്രതിഷേധം എംഎല്‍എ പ്രകടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മണര്‍കാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ക്ഷണിക്കാത്തതിന്റെ പ്രതിഷേധമാണ് വേദിയിലെത്തി ചാണ്ടി ഉമ്മന്‍ പ്രകടമാക്കിയത്.