വേങ്ങരയെ നടുക്കിയ കൊലപാതകം; ഉറങ്ങിക്കിടന്ന ഇന്ദറിനെ തലക്കടിച്ചു കൊന്നത് നാട്ടുകാരൻ തന്നെ, പ്രതി അറസ്റ്റിൽ

മലപ്പുറം: അതിഥി തൊഴിലാളിയായ യുവാവിനെ സ്വകാര്യ കെട്ടിടത്തിന് മുകളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി ഇന്ദര്‍ (48) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ഇന്ദറിനൊപ്പം താമസിക്കുന്ന, നാട്ടുകാരന്‍ കൂടിയായ പദം ഗദാബ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് വേങ്ങര എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മുകളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കടുത്ത ചൂടായതിനാൽ ഇന്ദർ ഈ കെട്ടടത്തിന് മുകളിലാണ് ദിവസങ്ങളായി രാത്രി കിടന്നുറങ്ങിയത്. സംഭവ ദിവസം ഇന്ദറും പദം ഗദാബെയും തമ്മിൽ തർക്കമുണ്ടായെന്ന് പൊലീസിന് വിവരം ലഭിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ടെറസിലെത്തി ഉറങ്ങുകയായിരുന്ന യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നുവെന്നാണ് നിഗമനം. വിരളടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വേങ്ങര പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

മലപ്പുറത്ത് നാല് വയസ്സുകാരി കാറിടിച്ച് മരിച്ച സംഭവം; കാറോടിച്ച യുവതി അറസ്റ്റിൽ

മലപ്പുറം മങ്കടയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വീടിന്റെ മതിൽ തകർന്ന് നാല്...

മലപ്പുറത്ത് എസ്എസ്എൽസി പരീക്ഷാഫലത്തിന് പിന്നാലെ പതിനഞ്ചുകാരൻ മരിച്ച നിലയിൽ; നോവായി ഷംസാൻ

മലപ്പുറം പുൽപ്പറ്റയിൽ എസ്എസ്എൽസി പരീക്ഷാഫലം വന്നതിന് പിന്നാലെ പതിനഞ്ചുകാരനെ വീടിനുള്ളിൽ മരിച്ച...

പഠിച്ച പാഠം പാഴായില്ല; മുങ്ങിത്താഴ്ന്ന സുഹൃത്തിനും വല്യുപ്പയ്ക്കും രക്ഷകനായി അഞ്ചാം ക്ലാസ്സുകാരൻ

മലപ്പുറം വഴിക്കടവിൽ പുന്നപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന എട്ടു വയസ്സുകാരനെയും രക്ഷിക്കാൻ ശ്രമിച്ച...

ഡ്യൂട്ടിക്കിടെ പ്രകൃതിവിരുദ്ധ പീഡനം; തിരൂർ നഗരസഭ ജീവനക്കാരൻ അറസ്റ്റിൽ

തിരൂർ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ...

മസാജിന് വന്ന യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു; തിരൂരിലെ ഹണിട്രാപ്പിൽ മൂന്നുപേർ പിടിയിൽ!

മലപ്പുറം: തിരൂരില്‍ ആയുര്‍വേദ മസാജ് സെന്ററിന്റെ മറവില്‍ ഹണിട്രാപ്പ് നടത്തി യുവാവിനെ മര്‍ദിച്ച്...