സിപിഎം നടത്തുന്നത് കള്ളപ്രചരണം; കോണ്‍ഗ്രസില്‍ ഭിന്നത ഇല്ല: രമേശ് ചെന്നിത്തല

ഒരു ഭിന്നതയും കോണ്‍ഗ്രസില്‍ ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. സിപിഐഎം നടത്തുന്നത് കള്ള പ്രചരണങ്ങളാണ്. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റക്കെട്ടായാണ്. മൂന്ന് മണ്ഡലങ്ങളിലും റെക്കോര്‍ഡ് വിജയം നേടാന്‍ പോകുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അയച്ച കത്ത് പുറത്തു വന്നതില്‍ ഒരന്വേഷണത്തിന്റെയും ആവശ്യമില്ല. ബിജെപിയും സിപിഎമ്മും തമ്മില്‍ പാലക്കാടും ചേലക്കരയും ഡീലാണ് നടക്കുന്നതെന്നും രമേശ്ചെന്നിത്തല കുറ്റപ്പെടുത്തി.

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ കത്ത് യാഥാര്‍ത്ഥ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. കത്ത് കിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞെങ്കിലും കത്ത് കിട്ടിയ ആള്‍ കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കത്ത് രഹസ്യമല്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും കിട്ടിക്കാണില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇനി കത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് ജയത്തിനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

spot_img

Related news

16കാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി; 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കും

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ പതിനാറുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി....

സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

കൊല്ലം: കൊല്ലം തെന്മലയില്‍ യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഇടമണ്‍...

എലിവിഷമുള്ള തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത്...

1000വട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി; ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി: പിപി ദിവ്യ

ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. അന്വേഷണത്തോട് പൂര്‍ണമായി...