തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിക്കുന്നത്. കങ്കുവയുടെ പുതിയ ഒരു ഗാനത്തിന്റെ വീഡിയോ ലിറിക്കിനായാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. വൈകാതെ തലവനേയ്‌യെന്ന ഗാനം പുറത്തുവിടുമെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുഴുവനായും കങ്കുവ താന്‍ കണ്ടുവെന്ന് പറഞ്ഞ് മദന്‍ കര്‍ക്കി റിവ്യു എഴുതിയിരുന്നു. ഡബ്ബിംഗ് നടക്കുമ്പോള്‍ തനിക്ക് പല രംഗങ്ങളും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമ ഓരോ കാഴ്ചയിലും വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം, കലയുടെ ചാരുത, കഥയുടെ ആഴം, സംഗീതത്തിന്റെ തലങ്ങള്‍, സൂര്യയുടെ പ്രകടനമൊക്കെ ചിത്രത്തില്‍ ചേരുമ്പോള്‍ തിയറ്ററില്‍ മികച്ച അനുഭവമാകുന്നു. മികച്ച ആഖ്യാനത്തിന് സംവിധായകന്‍ സിവയ്ക്ക് താന്‍ നന്ദി രേഖപ്പെടുത്തുന്നു. കഥാ തന്തു ഇങ്ങനെ വികസിപ്പിച്ച് തങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന് നന്ദി എന്നും, കങ്കുവ മനോഹരമായ ഒരു കലാസൃഷ്ടിയാണെന്നും പറയുകയാണ് മദന്‍ കര്‍ക്കി.
സംവിധായകന്‍ സിരുത്തൈ കങ്കുവ സിനിമയിലെ ശിവയുടെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും നിര്‍മാതാവ് സൂചിപ്പിച്ചു. 2026ല്‍ കങ്കുവ 2 തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയത് ആമസോണ്‍ െ്രെപം വീഡിയോയാണ്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു താരം നേരത്തെ ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് കങ്കുവ ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.