ഉദയനിധി സ്റ്റാലിന്റെ ‘ടി ഷര്‍ട്ടിനെതിരായ’ ഹര്‍ജി; മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചു

ചെന്നൈ: ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായ ഹര്‍ജിയില്‍, മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഭരണഘടനാ പദവിയില്‍ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് പെരുമാറ്റച്ചട്ടം ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിശദീകരണം ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണം. ചെന്നൈയിലുള്ള അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഔപചാരിക വസ്ത്രധാരണമാണോ ടീ ഷര്‍ട്ട് എന്നും വാദത്തിനിടെ കോടതി ചോദിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ ഉദയനിധി, ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചെത്തുന്നുവെന്നും, ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യന്ര്‍റെ ചിത്രം വസ്ത്രത്തില്‍ പതിപ്പിച്ചിട്ടുണ്ടെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

spot_img

Related news

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50...

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം...

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന്‍ വി...

അമ്മ ഫോണ്‍ ഉപയോഗം വിലക്കി; ഇരുപതാംനിലയില്‍ നിന്നും ചാടി പതിനഞ്ചുകാരി ജീവനൊടുക്കി

ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ വിലക്കിയതില്‍ മനം നൊന്ത് 15...

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ...