‘ഓഫര്‍ ക്ലോസസ് സൂണ്‍’; ദീപാവലിയ്ക്ക് വമ്പന്‍ ഓഫറുകളുമായി ജിയോ

ദില്ലി: ദീപാവലിയോടനുബന്ധിച്ച് വമ്പന്‍ ഓഫറുകള്‍ അവതരിപ്പിച്ച് ജിയോ. ഈ ഉത്സവ സീസണില്‍ ജിയോ ട്രൂ 5ഏ പ്ലാന്‍ 899 അല്ലെങ്കില്‍ 3599 ഉപയോഗിച്ച് റീചാര്‍ജ് ചെയ്ത് 3350 മൂല്യമുള്ള ആനുകൂല്യങ്ങള്‍ നേടാം. ഹോട്ടലുകള്‍ക്കും വിമാന യാത്രകള്‍ക്കുമായി ( ഈസി മൈ ട്രിപ്പില്‍ (EaseMyTrip) നിന്ന് 3000 രൂപയുടെ വൗച്ചര്‍, 999ഉം അതിനുമുകളിലുമുള്ള പര്‌ച്ചേസിന് 200 രൂപയുടെ വൗച്ചര്‍ അജിയോയില്‍, സ്വിഗിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ 150 രൂപയുടെ വൗച്ചര്‍ എന്നിവയാണ് ജിയോയുടെ സമ്മാനങ്ങള്‍.

ഉപയോക്താവിന്റെ മൈ ജിയോ അക്കൗണ്ടിലേക്ക് കൂപ്പണുകള്‍ കമ്പനി ക്രെഡിറ്റ് ചെയ്യും. മൈ ജിയോയിലെ ഓഫറുകള്‍ എന്ന വിഭാഗത്തില്‍ നിന്ന് കോപ്പി ചെയ്താണ് അതാത് പാര്‍ട്ണര്‍ സൈറ്റുകളില്‍ ഉപയോഗിക്കുക. ഓഫര്‍ നവംബര്‍ അഞ്ചിന് വസാനിക്കും. കൂടാതെ 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിലവില്‍ 999 രൂപയ്ക്ക് വില്‍ക്കുന്ന ഫോണുകളാണ് ദീപാവലി പ്രമാണിച്ച് 699 രൂപയ്ക്ക് വില്‍ക്കുന്നത്.

ഉപയോക്താക്കള്‍ക്ക് 123 രൂപയുടെ പ്രതിമാസ പ്ലാനില്‍ നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്. പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, പ്രതിമാസം 14 ജിബി ഡാറ്റ, 455ലധികം ലൈവ് ടിവി ചാനലുകള്‍, മൂവി പ്രീമിയറുകള്‍, വിഡിയോ ഷോകള്‍, ലൈവ് സ്‌പോര്‍ട്‌സ്, ജിയോസിനിമയില്‍ നിന്നുള്ള ഹൈലൈറ്റ്‌സ്, ഡിജിറ്റല്‍ പേമെന്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി ഈ പ്ലാനില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും.

spot_img

Related news

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ...

രാജ്യ തലസ്ഥാനത്ത് ഇനി താമരക്കാലം: മോദി മാജിക്കില്‍ ഡല്‍ഹി പിടിച്ച് ബിജെപി

27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുകയാണ് ബിജെപി. 2015ലും...

വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഇനി കൂടുതല്‍ ആകര്‍ഷകമാകും; അഞ്ച് പുതിയ ഫീച്ചറുകള്‍

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൊന്നാണ് വാട്സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നിരവധി പുതിയ...

കാമുകിയുടെ ഐഡിയ, മഹാകുംഭമേളയില്‍ പല്ല് തേക്കാന്‍ ആര്യവേപ്പിന്റെ തണ്ട് വിതരണം ചെയ്ത യുവാവിന്റെ വരുമാനം 40000 രൂപ

പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ ഒരു മുതല്‍മുടക്കും കൂടാതെ ഒരാഴ്ച കൊണ്ട്...

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍...