വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം വളാഞ്ചേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കലിലേക്ക് മാറ്റി .ഓട്ടോറിക്ഷയിലെ യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.വളാഞ്ചേരി കാവുംപുറം കോതോൾ സ്വദേശി മുഹമ്മദ് സിയാദ് നാണ് ഗുരുതരമായി പരിക്കേറ്റത് തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

spot_img

Related news

വണ്ടൂരിനെ നടുക്കിയ രാത്രി; യുവാക്കളെ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

മലപ്പുറം: യുവാക്കളെ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പൂങ്ങോട്...

വെട്ടിച്ചിറ കാടാമ്പുഴയിലെ ബാലവിവാഹം: കേരളത്തിന് അപമാനമെന്ന് കോടതി

മഞ്ചേരി: കാടാമ്പുഴയില്‍ 14കാരിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച ബന്ധുക്കളുടെ നടപടി നൂറ്...

രണ്ട് കോടി വില വരുന്ന മയക്കുമരുന്നുമായി കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിലായി. തൃശൂർ സ്വദേശിയാണ് വിമാനത്താവളത്തിൽ...

കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തിലുണ്ടായ വന്‍ തീപിടിത്തത്തിൽ സ്ഥാപനത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

മലപ്പുറം: കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ 5.30നായിരുന്നു തീപിടിത്തമുണ്ടായത്....

തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് വിചിത്ര സഖ്യം; മുസ്ലീം ലീഗിനെതിരെ സിപിഎമ്മുമായി കൈകോർത്ത് കോൺഗ്രസ്, മത്സരിക്കുന്നത് കോൺഗ്രസിലെ പ്രമുഖ നേതാക്കൾ

മലപ്പുറം: മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിനെതിരെ സിപിഎമ്മുമായി കൈകോർത്ത് കോൺഗ്രസ്. മലപ്പുറം...