ഷഹീന്‍ സിദ്ദിഖ്, ഉണ്ണിനായര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍’ ടീസര്‍ പുറത്തിറങ്ങി

ഷഹീന്‍ സിദ്ദിഖ് ഉണ്ണിനായര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍’ മെയ് ഒന്നിന് തിയേറ്ററുകളില്‍ എത്തും.

ഐമാക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ.ടി ഹാരിസ് തിരക്കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ച് നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്ത ‘മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍’ മെയ് 1ന് തിയേറ്ററുകളില്‍ എത്തും. പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം. കുടുംബ പശ്ചാത്തലത്തില്‍ രസകരമായ രീതിയില്‍ പറയുന്ന സിനിമ കാലിക പ്രസക്തമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിരുന്നു. ഉണ്ണിനായര്‍, ഷഹീന്‍ സിദ്ദിഖ് എന്നിവര്‍ക്കു പുറമെ ലാല്‍ ജോസ്, അബു വളയംകുളം, നാദി ബക്കര്‍, നജീബ് കുറ്റിപ്പുറം, ഉഷ പയ്യന്നൂര്‍, ക്ഷമ കൃഷ്ണ, സുപര്‍ണ, ഡോ. മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം, വെസ്‌റ്റേണ്‍ പ്രഭാകരന്‍ രജനി എടപ്പാള്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഡോ. അര്‍ജുന്‍ പരമേശ്വര്‍, ഷാജഹാന്‍ കെ.പി. എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

കാമറ വിവേക് വസന്ത ലക്ഷ്മി, ക്രിയേറ്റീവ് ഡയറക്ടര്‍& എഡിറ്റര്‍ അഷ്ഫാക്ക് അസ്‌ലം, സംഗീതം മുസ്തഫ അമ്പാടി, ഗാനരചന റഫീഖ് അഹമ്മദ്, മൊയതീന്‍ കുട്ടി എന്‍, പാടിയവര്‍ ഹരിചരണ്‍, സിതാര, ഹരിശങ്കര്‍, ജയലക്ഷ്മി, യൂനസിയോ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവ് കോവിലകം, പി.ആര്‍.ഒ എ.എസ് ദിനേശ്, കാസ്റ്റിങ്ങ് ഡയറക്ടര്‍ അബു വളയംകുളം, ആര്‍ട് ഷിബു വെട്ടം, പ്രൊഡക്ഷന്‍ മാനേജര്‍ മുനവ്വര്‍ വളാഞ്ചേരി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബാബു ജെ രാമന്‍, ലൊക്കേഷന്‍ മാനേജര്‍ അഫ്‌നാസ് താജ്, മീഡിയ മാനേജര്‍ ജിഷാദ് വളാഞ്ചേരി, ഡിസൈന്‍ ഗിരിഷ് വി.സി. സായ് രാജ് കൊണ്ടോട്ടി, എഫ്.എല്‍.എക്‌സ് സ്‌കേപ് സ്റ്റുഡിയോ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

spot_img

Related news

സമ്മർ ഇൻ ബത്ലഹേം 4k മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് മുന്നിലെത്തുന്നു

മെയിൻ സ്ട്രീം സിനിമയിൽ മുൻനിരയിലുള്ള ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ, വിദ്യാസാഗറിൻ്റെ...

സംസ്ഥാന ചലച്ചിത്ര അവാർഡ്, പുരസ്കാര പ്രഖ്യാപനം നാളെ; മമ്മൂട്ടി മികച്ച നടനാവാൻ സാധ്യത

സംസ്ഥാന ചലച്ചിത്ര അവാർഡ്, പുരസ്കാര പ്രഖ്യാപനം നാളെ. മമ്മൂട്ടി മികച്ച നടനാവാൻ...

“8 മണിക്കൂറിലധികം ജോലി ചെയ്യുന്നതിനോട് യോജിപ്പില്ല, ആരോഗ്യവും സമയവും നഷ്ടപ്പെടും”: നടി രശ്‌മിക മന്ദാന

എട്ട് മണിക്കൂറിലധികം സമയം ജോലി ചെയ്യുന്നതിനോട് തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ല എന്ന്...

റീ റിലീസിൽ ഞെട്ടിക്കാൻ ജനപ്രിയ നായകൻ ദിലീപും; വരുന്നു കല്യാണരാമൻ

ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ....

മംഗലശ്ശേരി കാർത്തികേയന് മുന്നിൽ മുട്ടുകുത്തി ബോക്‌സ് ഓഫീസ്; ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട്‌

മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. കഴിഞ്ഞ...