വഴിക്കടവ്–നിലമ്പൂർ റോഡിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ; അപകടങ്ങൾ പതിവാകുന്നു

എടക്കര: കെഎന്‍ജി റോഡില്‍ വഴിക്കടവില്‍ നിന്നു നിലമ്പൂര്‍ വരെ കുഴികളെണ്ണി യാത്ര തുടര്‍ന്നാല്‍ കുറെയേറെ എണ്ണേണ്ടി വരും. മഴക്കാലം വന്നതോടെ നിലവിലുണ്ടായിരുന്ന കുഴികളുടെ എണ്ണം കൂടി. ഇതില്‍ ചില കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കുന്നതാണ്. മുട്ടിക്കടവിന് സമീപമാണ് അത്തരത്തിലുള്ള 3 വലിയ കുഴികളുള്ളത്. ബൈക്ക് യാത്രക്കാര്‍ കുഴിയില്‍ചാടി അപകടം സംഭവിക്കുന്നത് പതിവാണ്. വെള്ളം കെട്ടിനില്‍ക്കുന്ന കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നത് കൂടുതലും രാത്രിയിലാണ്.

കഴിഞ്ഞ ദിവസം വഴിക്കടവ് സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ കയ്യിലെ എല്ല് പൊട്ടി. യാത്രക്കാര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കാന്‍ നാട്ടുകാര്‍ കുഴികളില്‍ പന നട്ടിരിക്കയാണ്. എടക്കര ടൗണിലും ചുങ്കത്തറ എംപിഎം സ്‌കൂളിനു സമീപവുമുള്ള കുഴികളും യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. പതിറ്റാണ്ടുകളായി ഈ റോഡിന്റെ അവസ്ഥ ഇങ്ങനെയാണ്. കുഴികളില്‍ മണ്ണിട്ട് മൂടുന്ന പണി മാത്രമാണ് നടക്കുന്നത്. റോഡ് പുനര്‍ നിര്‍മാണം ഉടനെയൊന്നും നടക്കില്ലെന്നാണ് മരാമത്ത് അധികൃതര്‍ പറയുന്നത്. കെഎന്‍ജി റോഡിന്റെ ശോചനീയാവസ്ഥയായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് ഏറെ ചര്‍ച്ച ചെയ്തത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ റോഡ് പലയിടങ്ങളും കൂടുതല്‍ തകരുകയാണ്.

Related news

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ...

ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകൾ; ട്രാൻസ് വുമനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പോക്സോ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ...

മലപ്പുറം മത മൗലിക വർഗീയ വാദികളുടെ കൂട്: വിദ്വേഷ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ....

സൂര്യോദയവും സൂര്യാസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം

മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചവും സായാഹ്നത്തിലെ ആകാശത്തിന്റെ വർണപ്പകിട്ടും മലമുകളിൽ നിന്ന്...