പ്രേക്ഷകർ ഏറ്റെടുത്ത ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ധൂമകേതു’ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി രണ്ടാം വാരത്തിലേക്ക്. ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വേറിട്ട പ്രമേയവുമായി എത്തിയ ചിത്രം തിയേറ്ററുകളിൽ ചിരിയുടെ വെടിക്കെട്ട് തീർക്കുന്നുവെന്നാണ് പ്രേക്ഷക പ്രതികരണം. ടൈം ട്രാവൽ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി മുഹൂർത്തങ്ങളുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോണിയും മനുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ജിൻ്റോ ജോർജ്ജ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ വിവേക് ഹർഷനാണ് എഡിറ്റർ. അങ്കിത് മേനോനാണ് സംഗീത സംവിധാനം. ഔസേപ്പ് ജോൺ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി ശബ്ദലേഖനവും നിർവഹിക്കുന്നു.
മഷർ ഹംസയാണ് വസ്ത്രാലങ്കാരം. ആർ.ജി. വയനാടൻ ചമയം നിർവഹിക്കുന്നു. ആന്റണി തോമസ് പ്രൊഡക്ഷൻ കൺട്രോളറും സ്റ്റീവൻ കുമാർ സംഘട്ടന സംവിധായകനുമാണ്. ബിനോയ് നമ്പാല കാസ്റ്റിംഗ് ഡയറക്ടറാണ്. ബോബി സത്യശീലൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായ ചിത്രത്തിൽ നിശാന്ത് എസ്. പിള്ള, വാസുദേവൻ വി.യു എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. ഫിനാൻസ് കൺട്രോളർ ഷൗക്കത്ത് കല്ലൂസ്. സൗണ്ട് മിക്സ് വിഷ്ണു സുജാതൻ.
യെല്ലോടൂത്ത്സാണ് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. സെറീൻ ബാബു സ്റ്റിൽസും വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ് എന്നിവർ പ്രൊമോ സ്റ്റിൽസും ഒരുക്കിയിരിക്കുന്നു. കളർ പ്ലാനറ്റ് സ്റ്റുഡിയോസാണ് ഡി.ഐ നിർവഹിച്ചിരിക്കുന്നത്. പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ് എന്നിവയാണ് വി.എഫ്.എക്സ്. പി.ആർ.ഒ ആതിര ദിൽജിത്ത്.




