ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന് തീയേറ്ററുകളിൽ

ബിജു മേനോനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഫാമിലി എന്റർടൈനർ ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന് തീയേറ്ററുകളിലെത്തും. നവാഗതനായ തമ്പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഗാനങ്ങളും ടീസറും ട്രെയിലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ കുടുംബചിത്രമാണ് ‘അവറാച്ചൻ ആൻഡ് സൺസ്’. പ്രായഭേദമന്യേ കുടുംബസമേതം ആസ്വദിക്കാവുന്ന ചിത്രമെന്ന പ്രതീക്ഷയാണ് അണിയറപ്രവർത്തകർ പങ്കുവെക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്.

ഒരു ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ നായകനായെത്തുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ജസ്റ്റിൻ സ്റ്റീഫനാണ് സഹനിർമ്മാണം. സന്തോഷ് കൃഷ്ണനും നവീൻ പി. തോമസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

സജിത് പുരുഷനാണ് ഛായാഗ്രഹണം. ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും സനൽ ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു. അഖിൽ യശോധരൻ ലൈൻ പ്രൊഡ്യൂസറും അജി കുറ്റിയാനി ആർട്ട് ഡയറക്ടറുമാണ്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറും മേക്കപ്പ് റഷീദ് അഹമ്മദുമാണ്.

സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ എന്നിവർ നിർവഹിക്കുന്നു. സൗണ്ട് മിക്സിങ് വിഷ്ണു സുജാതൻ. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസും ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോണുമാണ്.

ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, സ്റ്റിൽസ് ബിജിത് ധർമടം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റാണ് മാർക്കറ്റിംഗ് നിർവഹിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റും അഡ്വർടൈസിങ് ബ്രിങ് ഫോർത്ത്, വി.എഫ്.എക്സ് പ്രോമൈസ് സ്റ്റുഡിയോസ് എന്നിവയും നിർവഹിക്കുന്നു. പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റും പി.ആർ.ഒ പ്രതീഷ് ശേഖറുമാണ്.

നർമ്മവും കുടുംബബന്ധങ്ങളും ചേർത്തൊരുക്കിയ ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന് പ്രേക്ഷകരിലേക്ക് എത്തുമ്പോൾ, ബിജു മേനോന്റെ മറ്റൊരു കുടുംബചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികൾ.

spot_img

Related news

നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്; ഒക്ടോബർ രണ്ട് മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്

നിവിൻ പോളി നായകനായെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറിൽ...

ഭാവതീവ്രമായ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച മഹാനടൻ മധുവിന് പിറന്നാൾ ആശംസകൾ

മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് 93-ാം പിറന്നാൾ. വിശേഷണങ്ങൾക്കതീതനായ അടിമുടി...

പൃഥ്വിരാജ്–രാഹുൽ സദാശിവൻ ചിത്രം ‘ഒടിയൻ’; പൂജാ ചടങ്ങുകൾ പൂർത്തിയായി

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്–മഞ്ജു വാര്യർ ചിത്രം ‘ഒടിയന്റെ’ പൂജാ...

പിടിതരാതെ പായുന്ന മനസ്സിന്റെ സങ്കീർണ്ണതകളുമായി ഉർവശി; നവാഗതനായ സഫർ സനലിന്റെ ‘ആശ’ തിയറ്ററുകളിൽ, മികച്ച പ്രതികരണം

‘മനസ്സ് ഒരു മാന്ത്രികക്കൂട്’ എന്ന് കവി പാടിയതുപോലെ, പിടിതരാതെ പായുന്ന മനസ്സിന്റെ...

ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്; എസ്.എസ്. രാജമൗലിയാണ് അവതരണം

ഫഹദ് ഫാസിൽ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’...