പെരിയാറിൽ നിന്ന് മണൽക്കടത്ത്; ഏഴ് കേസുകളിൽ പ്രതിയായ സംഘത്തിലെ പ്രധാനി പിടിയിൽ

കൊച്ചി: ആലുവ പെരിയാറിൽ നിന്ന് മണൽ വാരിക്കടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാൾ പിടിയിൽ. ചെങ്ങമനാട് തുരുത്ത് ഓത്തുപള്ളിപ്പറമ്പിൽ റിഷാദ് (36) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. മണൽ കടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയാണ് ഇയാൾ.

വാഹനത്തിന്റെ ഡ്രൈവറായ തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ ധനേഷ് മുരളീധരനെ (38) പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആലുവ, നെടുമ്പാശേരി, ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുകളിലായി സമാനമായ ഏഴ് കേസുകളിൽ റിഷാദ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച പുലർച്ചെ പെരിയാറിൽ നിന്ന് മണൽ വാരിക്കടത്തുകയായിരുന്ന വാഹനം മഹിളാലയം പാലത്തിന് സമീപത്തുവെച്ച് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മണൽ ലോഡ് കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നടപടി.

ഡിവൈഎസ്പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്.ഐ. രഞ്ജിത്ത് മാത്യു, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ, ഷിബിൻ തോമസ് എന്നിവരടങ്ങിയ സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരിയാറിലെ അനധികൃത മണൽവാരലിനും കടത്തിനുമെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

ഡൽഹിയിലേക്കുള്ള മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

ന്യൂഡൽഹി: ഒക്ടോബർ 10-ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ...

മലപ്പുറത്തിന്റെ റെയിൽവേ യാത്രാദുരിതത്തിന് പരിഹാരം; വേണാട് നിലമ്പൂരിലേക്ക് നീട്ടാൻ നീക്കം

മലപ്പുറം: വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന മലപ്പുറം ജില്ലയിലെ മലയോരവാസികളുടെ ദീർഘകാല...

എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; അമ്മക്കെതിരെ കേസെടുത്ത് കൊണ്ടോട്ടി പൊലീസ്

മലപ്പുറം: മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയ സംഭവത്തിൽ...

എസ്ഐടി അന്വേഷണം നിയമവിരുദ്ധം; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക...

അഞ്ചുലക്ഷം രൂപയുടെ ശസ്ത്രക്രിയ സൗജന്യമായി; മഞ്ചേരി മെഡിക്കൽ കോളേജിൽ അപൂർവ നേട്ടം

മഞ്ചേരി: വർഷങ്ങളായി കടുത്ത നടുവേദനയും കാലുകൾക്ക് ബലക്കുറവും അനുഭവിച്ച് ദുരിതത്തിലായിരുന്ന 69-കാരിക്ക്...