‘ആരോഗ്യകരമായ തുടക്കങ്ങള്‍, പ്രതീക്ഷയുള്ള ഭാവികള്‍’; ഏപ്രില്‍ 7 ലോക ആരോഗ്യ ദിനം

ഏപ്രില്‍ 7 ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു. രോഗങ്ങള്‍ തടയുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ആഗോള തലത്തില്‍ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. എല്ലാ വര്‍ഷവും ഈ ദിവസത്തോടനുബന്ധിച്ച് ലോകാരോഗ്യസംഘടന ഒരു ആശയം മുന്നോട്ട് വെക്കാറുണ്ട്. ‘ആരോഗ്യകരമായ തുടക്കങ്ങള്‍, പ്രതീക്ഷയുള്ള ഭാവികള്‍’ എന്നാണ് ഈ വര്‍ഷത്തെ പ്രമേയം.

മാതൃ-നവജാതശിശു മരണങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനും സ്ത്രീകളുടെ ദീര്‍ഘകാല ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കാനും ഗവണ്‍മെന്റും ആരോഗ്യസ്ഥാപനങ്ങളും മുന്‍കൈ എടുക്കണമെന്നുമുള്ള ആശയവും, ആരോഗ്യകരമായ ഗര്‍ഭധാരണം, ശിശു ജനനം, മെച്ചപ്പെട്ട പ്രസവാനന്തര ആരോഗ്യം എന്നിവയെ പറ്റിയുള്ള അവബോധവും ലോകാരോഗ്യ സംഘടന (WHO) മുന്നോട്ട് വയ്ക്കുന്നു.

1950 മുതലാണ് ലോകാരോഗ്യ സംഘടനയുടെ (WHO) സ്ഥാപകദിനമായ ഏപ്രില്‍ 7 ലോക ആരോഗ്യ ദിനമായി നിലവില്‍ വന്നത്. ലോകാരോഗ്യ ദിനം എന്ന ആശയം മുന്നോട്ട് വരുന്നത് 1948-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്നആദ്യത്തെ ലോകാരോഗ്യ അസംബ്ലിയില്‍ നിന്നാണ്. ഈ അസംബ്ലിയില്‍ വച്ചു തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ ഭരണഘടന അംഗീകരിക്കപ്പെടുന്നതും, ലോകമെമ്പാടുമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്ഥാപിതമായ WHO, ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്കും, ഉന്നമനത്തിനുമായിട്ടാണ് ഈ ദിനം ഉപയോഗിക്കുന്നത്.

spot_img

Related news

ബ്രെയിന്‍കാന്‍സര്‍ തലവേദന മാത്രമല്ല; മറ്റ് ചില ലക്ഷണങ്ങള്‍ കൂടി അറിയാം

ഒരു ചെറിയ തലവേദനയുണ്ടാകുമ്പോള്‍ ബ്രെയിന്‍ കാന്‍സറാണോ എന്ന് പേടിക്കുന്നവരുണ്ട്. തലയിലെ കാന്‍സറിന്റെ...

നിങ്ങള്‍ ആരോഗ്യവാനല്ല എന്നതിന്റെ 5 ലക്ഷണങ്ങള്‍

എപ്പോഴും ആരോഗ്യത്തോടെയിരിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ എപ്പോഴും അങ്ങനെയാകണമെന്നില്ല.നമ്മുടെ ശരീരം ആരോഗ്യത്തോടെയല്ല...

പോഷകാഹാരക്കുറവും വിറ്റാമിനുകളുടെ കുറവും; മൈഗ്രേന്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം

നമ്മുടെ ജോലി, സാമൂഹിക ജീവിതം, പഠനം എന്നിവയെ എല്ലാം തടസ്സപ്പെടുത്തുന്ന ഒരു...

ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞതെന്ന് കണ്ടെത്തല്‍3; 4 ബ്രാന്‍ഡുകളെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടന്നത്

ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫാര്‍മ-ഗ്രേഡ് പ്രോട്ടീന്‍ പൗഡറുകളിലും ഗുണനിലവാരം കുറഞ്ഞ പ്രോട്ടീനും...

75 കാരിയുടെ വയറ്റിൽ 3.5 കി.ഗ്രാം ഭാരമുള്ള മുഴ; പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിൽ സര്‍ജറി വിജയം

മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളിലെ പോരായ്മകള്‍ ഇടക്കിടെ വാര്‍ത്തകളിലിടം പിടിക്കുമ്പോള്‍, പരിമിതമായ സൗകര്യങ്ങളില്‍...