നിലത്ത് വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കല്ലേ…,നിറ വ്യത്യാസം ശ്രദ്ധിക്കുക; പ്രതിരോധിക്കാം നിപ്പയെ

നിപ വൈറസ് വീണ്ടും കേരളത്തിൽ ആശങ്ക പരത്താൻ എത്തിയിരിക്കുന്നു. കേരളത്തിൽ നിപ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് മുതൽ വവ്വാൽ നമ്മുടെ പ്രധാന ശത്രുക്കളുടെ ലിസ്റ്റിലേക്ക് മാറ്റപ്പെട്ടു. വീട്ടിലെ കുട്ടികൾ പഴങ്ങൾ കഴിക്കുന്നേയില്ല എന്ന് പരാതി പറഞ്ഞിരുന്ന മാതാപിതാക്കൾ പഴങ്ങൾ വാങ്ങിക്കൊടുക്കാനോ, പറിച്ച് കൊടുക്കാനോ ഒന്ന് മടിച്ചു തുടങ്ങി. ഇപ്പോൾ വേനൽക്കാലം കഴിഞ്ഞ് മഴക്കാലം തുടങ്ങുമ്പോഴേക്കും നിപ വൈറസ് എന്ന ക്ഷണിക്കപ്പെടാത്ത അതിഥി കേരളത്തിലേക്ക് വീണ്ടും വിരുന്ന് വരാൻ തുടങ്ങി. ഇപ്പോൾ കേരളത്തിലെ വീടുകളിലെല്ലാം ആശങ്കയാണ് എന്തെല്ലാം കഴിക്കാം, ഏതൊക്കെ പഴങ്ങൾ ഒഴിവാക്കണം. എന്തിലൂടെ രോഗം പകരും എന്നൊക്കെ. എന്നാൽ നിപ ഈ വർഷവും വിരുന്നെത്തിയ സ്ഥിതിക്ക് ഒരു മുൻകരുതൽ എന്ന നിലയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കാം.

  • നിലത്ത് വീണതോ, പക്ഷികളോ വവ്വാലോ തുടങ്ങി എന്തെങ്കിലും ജീവികൾ കഴിച്ചതോ ആയി കാണപ്പെടുന്ന പഴങ്ങൾ ഉപയോഗിക്കാതിരിക്കുക. പലപ്പോഴും ഇത്തരത്തിൽ എന്തെങ്കിലും ജീവികൾ കടിച്ച് ഉപേക്ഷിച്ച് പഴങ്ങൾ ആ ഭാഗം മുറിച്ച് കളഞ്ഞ് കഴുകി ഉപയോഗിക്കുന്ന ശീലം പലരിലുമുണ്ട്. എന്നാൽ ആ ശീലം ഒഴിവാക്കുക. പഴങ്ങൾ എത്ര വൃത്തിയായി കഴുകിയാലും വൈറസിന്റെ സാന്നിധ്യം അവശേഷിക്കും. അതിനാൽ, ഏതെങ്കിലും ജീവികൾ കഴിച്ചതിന്റെ ബാക്കി പഴങ്ങൾ ഒഴിവാക്കാം.
  • നിലത്ത് വീണ പഴങ്ങൾ പെറുക്കി ഉപയോഗിക്കുന്നതിനെക്കാൾ സുരക്ഷിതമാണ് നേരിട്ട് മരത്തിൽ നിന്ന് പറിച്ച് ഉപയോഗിക്കുന്നത്. പക്ഷെ മരത്തിൽ നിന്ന് നേരിട്ടാണെങ്കിലും പക്ഷി കൊത്തിയതോ, എന്തെങ്കിലും കേടുകൾ കാണപ്പെടുന്നതോ ആയ പഴങ്ങൾ ഉപയോഗിക്കുന്നത് നിർത്തുക.
  • കടയിൽ നിന്ന് പഴങ്ങൾ വാങ്ങുമ്പോൾ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ വീടുകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന പഴങ്ങൾ പോലെ വിശ്വസിച്ച് ഉപയോഗിക്കാവുന്നവയല്ല കടയിൽ നിന്ന് വാങ്ങുന്ന പഴങ്ങൾ. ചെറിയ രീതിയിലെങ്കിലും പക്ഷി കൊത്തിയതോ, കേട് വന്നതോ ആയ പഴങ്ങൾ ഉപയോഗിക്കേണ്ടതില്ല.
  • പഴങ്ങളിലെ നിറ വ്യത്യാസം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. പഴം കാണുമ്പോൾ നിറത്തിൽ വ്യത്യാസം തോന്നുകയാണെങ്കിൽ ആ പഴം ഉപയോഗിക്കാതിരിക്കുക.
  • പഴങ്ങൾ കഴിക്കുന്നതിന് മുൻപ് 15-20 മിനിട്ട് വരെ വെള്ളത്തിൽ ഇട്ടുവച്ച്, ഉപയോഗിക്കുമ്പോൾ ഒന്നുകൂടി കഴുകി എടുത്താൽ പഴങ്ങളിലെ അണുക്കളെ ഒരു പരിധി വരെ പ്രതിരോധിക്കാം.
  • തൊലിയുള്ള പഴങ്ങൾ തൊലി കളഞ്ഞ ശേഷം ഉപയോഗിക്കാൻ ശ്രമിക്കുക. തൊലി കളഞ്ഞ ശേഷം നന്നായി കഴുകി വൃത്തിയാക്കി പഴങ്ങൾ കഴിക്കുക.
  • വളർത്തുന്ന പഴങ്ങൾ നെറ്റ് ഉപയോഗിച്ച് മൂടി ഇടുന്നതും ഗുണം ചെയ്യും. കൂടാതെ കട്ടിയുള്ള തൊലിയുള്ള പഴങ്ങൾ അതിന്റെ തൊലി കളയുന്നതോടെ സുരക്ഷിതമാണ്. പക്ഷെ വൈറസും അണുക്കളും പഴത്തിനകത്തും ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
  • ചാമ്പയ്ക്ക, പേരക്ക, സപ്പോട്ട, മാങ്ങ, റംബൂട്ടാൻ തുടങ്ങിയ പഴങ്ങൾ കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇവ മരത്തിൽ നിന്ന് നേരിട്ട് പറിച്ചെടുക്കുന്നവയാണെങ്കിലും പക്ഷികളുമായുള്ള സമ്പർക്കത്തിനുള്ള സാധ്യത കൂടുതലാണ്.
spot_img

Related news

ബദാം കഴിക്കേണ്ടത് ഇങ്ങനെ; വെറും വയറ്റിൽ കുതിർത്തു കഴിച്ചാൽ ഗുണങ്ങൾ ഇരട്ടി!

പോഷകങ്ങളുടെ കലവറയാണ് ബദാം. വിറ്റാമിൻ ഇ, ഫൈബർ, ഒമേഗ 3 ഫാറ്റി...

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ? ശാസ്ത്രം പറയുന്നത് അറിയാം

കേരളത്തില്‍ ഇപ്പോള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത് പാമ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. പലരും മരണപ്പെടുന്ന...

എന്തുകൊണ്ടാണ് നമുക്ക് രോമാഞ്ചമുണ്ടാകുന്നത്? അറിയാം ശരീരത്തിലെ ഈ ‘അത്ഭുത’ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം

നല്ല തണുപ്പുള്ളപ്പോഴോ, ഭയം തോന്നുമ്പോഴോ, അല്ലെങ്കിൽ പ്രിയപ്പെട്ട ഒരു പാട്ട് കേൾക്കുമ്പോഴോ...

അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക; ഈ ശീലം ആരോഗ്യത്തിന് ഹാനികരം

ബാക്കി വന്ന ഭക്ഷണം കേടാകാതിരിക്കാനും ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരാനും നമ്മൾ...

രക്തത്തിന് എന്തുകൊണ്ടാണ് ചുവപ്പ് നിറം? നീലയോ പച്ചയോ ആകാത്തതിന് പിന്നിലെ രഹസ്യം ഇതാ!

എന്തുകൊണ്ടാണ് മനുഷ്യന്റെ രക്തത്തിന് ചുവപ്പ് നിറം ഉള്ളതെന്നും, നീലയോ പച്ചയോ മഞ്ഞയോ...