പ്രമേഹരോഗികൾക്ക് മാമ്പഴം വില്ലനാണോ? ആരോഗ്യവിദഗ്ദ്ധർ പറയുന്ന ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം!

മാമ്പഴക്കാലമായാൽ മധുരപ്രേമികളുടെ നാവിൽ വെള്ളമൂറും. എന്നാൽ പ്രമേഹരോഗികൾ ഏത് പഴം കഴിക്കാൻ എടുത്താലും ഒന്ന് മടിക്കും. മാമ്പഴത്തിൽ മധുരം കൂടുതലായതുകൊണ്ട് അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ പ്രമേഹമുള്ളവർ മാമ്പഴം തീർത്തും ഒഴിവാക്കേണ്ടതുണ്ടോ? പ്രമേഹരോഗികൾക്കും കൃത്യമായ അളവിലും രീതിയിലും മാമ്പഴം കഴിക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

ജി.ഐ ഇൻഡക്സ് മിതമാണ്; പേടിക്കേണ്ടതില്ല: മാമ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര ഉണ്ടെന്നത് ശരിയാണ്. എന്നാൽ അതിനൊപ്പം വിറ്റാമിൻ എ, സി, ആന്റി ഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് (GI) 51 മുതൽ 60 വരെയാണ്. ഇത് മിതമായ അളവിലുള്ള ജി.ഐ ആയിട്ടാണ് കണക്കാക്കുന്നത്. അതിനാൽ, ശരിയായ അളവിൽ കഴിച്ചാൽ ഇത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല.

എത്ര അളവിൽ കഴിക്കാം? പ്രമേഹമുള്ളവർക്ക് ഒരു ദിവസം 80 മുതൽ 100 ഗ്രാം വരെ മാമ്പഴം കഴിക്കാവുന്നതാണ്. എന്നാൽ ഇത് അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ചെറിയ അളവിൽ കഴിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ: മാമ്പഴം കഴിക്കുമ്പോൾ പ്രമേഹരോഗികൾ ചില കാര്യങ്ങൾ നിർബന്ധമായും ഓർത്തു വെക്കണം. മാമ്പഴം ഒരിക്കലും ജ്യൂസാക്കി കുടിക്കരുത്. ജ്യൂസാക്കുമ്പോൾ അതിലെ നാരുകൾ നഷ്ടപ്പെടുകയും പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും ചെയ്യും. അതുപോലെ, അമിതമായി പഴുത്ത മാമ്പഴം കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. രാത്രിയിലോ വെറുംവയറ്റിലോ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാൻ കാരണമാകും.

എപ്പോഴാണ് കഴിക്കേണ്ടത്? പ്രഭാത ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ ഉച്ചഭക്ഷണത്തിന് ശേഷമോ മാമ്പഴം കഴിക്കുന്നതാണ് ഉചിതം. ഈ സമയങ്ങളിൽ നമ്മുടെ ശരീരം സജീവമായിരിക്കുന്നതിനാൽ പഞ്ചസാര നിയന്ത്രിക്കാൻ എളുപ്പമാണ്.

ഈ കൂട്ടുകെട്ടുകൾ പരീക്ഷിക്കാം: മാമ്പഴം നേരിട്ട് കഴിക്കുന്നതിന് പകരം പ്രോട്ടീനോ നാരുകളോ അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കാൻ സഹായിക്കും. മാമ്പഴത്തോടൊപ്പം കുറച്ച് ബദാം അല്ലെങ്കിൽ വാൾനട്ട്സ് കഴിക്കുന്നത് നല്ലതാണ്. ഓട്സ്, ചിയ സീഡ്സ്, ഗ്രീക്ക് യോഗർട്ട് അല്ലെങ്കിൽ പനീർ എന്നിവയ്ക്കൊപ്പം മാമ്പഴം ചേർത്ത് കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

spot_img

Related news

വെറും വയറ്റിൽ കറിവേപ്പില വെള്ളം; നിരവധി ആരോഗ്യ ഗുണങ്ങൾ

രുചി വർധിപ്പിക്കുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞ കറിവേപ്പില വെള്ളം ഇന്ന് ആരോഗ്യരംഗത്ത്...

ഗ്യാസ്ട്രബിൾ പമ്പകടക്കും, വണ്ണവും കുറയും; പെരുംജീരകം തരും ഈ 6 മാന്ത്രിക ഗുണങ്ങൾ!

നമ്മളിൽ പലർക്കും ഭക്ഷണത്തിന് ശേഷം അല്പം പെരുംജീരകം കഴിക്കുന്ന ശീലമുണ്ടാകും. വെറുമൊരു...

വയറിളക്കവും രക്തം കലർന്ന മലവും ലക്ഷണം; എന്താണ് ഷിഗെല്ല? എങ്ങനെ പ്രതിരോധിക്കാം?

സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്....

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ഗുണങ്ങൾ അറിഞ്ഞിരിക്കാം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പഴവർഗ്ഗങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. അതിൽ തന്നെ...

നിപ പ്രതിരോധം: രോഗം വരാതെ സൂക്ഷിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം; അറിയേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന്...