മുഖ്യമന്ത്രി വി.ഡി സതീശന്റെ ഗുരുവായൂർ സന്ദർശനത്തിൽ വൻ വിവാദം; ഭക്തരെ തടഞ്ഞെന്ന് ബിജെപി, വിലക്കുള്ള സ്ഥലത്ത് ഹൈബി ഈഡൻ വീഡിയോ പകർത്തിയതായും പരാതി!

മുഖ്യമന്ത്രി വി.ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപിയുടെ പരാതി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചു. മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വി.ഐ.പി ദർശനം അനുവദിച്ചു. നടന്നത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ് ഇതുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നത്. രാത്രി 11 മണി മുതൽ ദർശനത്തിനായി കാത്തുനിന്ന ഭക്തർ മുഖ്യമന്ത്രിയുടെ ദർശനത്തെ തുടർന്ന് ദർശനം ലഭിക്കാതെ മടങ്ങുകയായിരുന്നു.

റവന്യൂ മന്ത്രി എ.പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ഗുരുവായൂരിൽ എത്തിയത്. കർശനമായ സുരക്ഷയായിരുന്നു ക്ഷേത്ര പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. മന്ത്രിമാരും, എംപിമാരും അടക്കം വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. കെ കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി കൂടിയാണ് വി.ഡി സതീശൻ.

spot_img

Related news

സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി അതിശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസം കൂടി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: നാളത്തെ മന്ത്രിസഭായോഗം നിർണ്ണായകം

കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്കായി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതിൽ നാളത്തെ മന്ത്രിസഭായോഗം...

പ്രതിപക്ഷത്തിന്റെ കണ്ണുരുട്ടലുകൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

തിരുവനന്തപുരം: പ്രതിപക്ഷ വിമർശനങ്ങൾക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ. രത്തൻ ഖേൽക്കര്‍ ചുമതലയേറ്റു....

റെബിൻസ് ബിബിഎ ബാഡ്മിന്റൺ ഡബിൾസ് മാസ്റ്റർ ലീഗ് കിരീടം ടീം സ്കൈഹോക്സിന്

ആമയൂർ ബി.ബി.എ അക്കാദമിയിൽ വെച്ച് നടന്ന റെബിൻസ് ബിബിഎ ബാഡ്മിന്റൺ ഡബിൾസ്...