കാവുംപുറം-വളാഞ്ചേരി ഭാഗത്തേക്കുള്ള എക്സിറ്റ് റോഡ് ഇല്ലാതാക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ നീക്കം; എൽഡിഎഫ് നേതാക്കൾ മന്ത്രി മുഹമ്മദ്‌ റിയാസിന് നിവേദനം നൽകി

വളാഞ്ചേരി: പുതിയതായി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാതയില്‍ വട്ടപ്പാറ വയഡക്ട് പാലം തുടങ്ങുന്ന സ്ഥലത്ത് നിന്നും കാവുംപുറം-വളാഞ്ചേരി ഭാഗത്തേക്കുള്ള എക്‌സിറ്റ് റോഡ് ഇല്ലാതാക്കാനുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ
നീക്കം തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നല്‍കി. എക്‌സിറ്റ് റോഡ് നിര്‍മാണം
ഉപേക്ഷിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ വട്ടപ്പാറ മുകള്‍ ഭാഗത്ത് ഉണ്ടായിരുന്ന ഈ എക്‌സിറ്റ് റോഡ്, ജനപ്രതിനിധികളോടോ പ്രദേശവാസികളോടെ പ്രാദേശിക ഭരണസംവിധാനങ്ങളോടെ ആലോചിക്കാതെയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഉപേക്ഷിച്ചത്.

ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ വളാഞ്ചേരിയിലേക്ക്
വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ ആവശ്യാര്‍ദ്ധം നിരവധി വിദ്യാര്‍ത്ഥികളും സാധാരണ ജനങ്ങളുമുള്‍പ്പെടെ ആയിരക്കണക്കിന് ആളുകലാണ് ദിവസേന എത്തുന്നത്. ഈ ആളുകള്‍ ഒരുപോലെ ആശ്രയിക്കുന്ന പ്രധാന കണക്ടിവിറ്റി റോഡ് ഇല്ലാതാക്കുന്നത് ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുക. സ്വന്തം വീട്ടിലേക്കും തൊഴിലിടത്തേക്കും മീറ്ററുകള്‍ മാത്രം ദൂരമുള്ളിടത്തേക്ക് കിലോമീറ്റുകള്‍ ചുറ്റിവരണ്ടേ സ്ഥിതി സംജാതമാവുകയാണ്. പട്ടാമ്പി, പെരിന്തല്‍മണ്ണ പ്രദേശങ്ങളിലേക്ക് ഇതുവഴി പോകേണ്ടവരും ഇതേ ദൂരം താണ്ടേണ്ടിവരും. വളാഞ്ചേരി, കാവുംപുറം തുടങ്ങിയ ടൗണ്‍ പ്രദേശങ്ങളും അത് ചുറ്റിപറ്റി കച്ചവടം, തൊഴില്‍, വരുമാനം എന്നിവ കണ്ടെത്തെന്നുവരും വഴിയാധാരമാവും. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ഈ നാടിന്റെ പൊതു പ്രശ്‌നത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫ് നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി.പി സാനു, സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി വി.പി സക്കറിയ, സിപിഐഎം ഏരിയ സെക്രട്ടറി വി.കെ രാജീവ്, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എന്‍ വേണുഗോപാല്‍, ജനതാദള്‍ എസ് ദേശീയ കൗണ്‍സില്‍ അംഗം കെ.കെ ഫൈസല്‍ തങ്ങള്‍, അഷറഫ് പാലാറ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

spot_img

Related news

മലപ്പുറത്ത് ദാരുണാന്ത്യം; കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

മലപ്പുറം: മലപ്പുറം വെട്ടത്തൂരില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഴുതല സ്വദേശികളായ ഫാസില്‍,...

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ‘സൈ ഹണ്ട്’; മലപ്പുറത്ത് 194 കേസുകൾ,94 അറസ്റ്റ്

മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കേരള പൊലീസ് നടപ്പാക്കുന്ന ‘സൈ ഹണ്ട്’ ഓപ്പറേഷന്റെ...

മീൻ വാരാനെന്ന് പറഞ്ഞ് ഭർത്താവ് കൊണ്ടുപോയി, ഫൗസിയയെ കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ…

മലപ്പുറം തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പൊലീസ്. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയാണ്...

തിരൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന ഭർത്താവ് കസ്റ്റഡിയിൽ

തിരൂർ: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി; വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...