കളമശ്ശേരിയിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ വാഹനം ഇടിച്ചു; ഭർത്താവിന് ദാരുണാന്ത്യം

കൊച്ചി: കണ്ടെയ്നർ റോഡിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് പരുക്കേറ്റു. ഏലൂർ വടക്കുംഭാഗം കണപ്പിള്ളി സവിത ഭവനിൽ എസ് കെ ഹരി (53) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെ കളമശ്ശേരി ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്. പിന്നിൽ നിന്നെത്തിയ അജ്ഞാത വാഹനം ഇടിച്ചതോടെ ഇരുവരും റോഡിൽ വീണു. നാട്ടുകാരും അതുവഴിയെത്തിയ വാഹന യാത്രക്കാരും ചേർന്ന് ദമ്പതികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിയുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ഭാര്യ സുനിത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരേതനായ കുട്ടൻ പിതാവും ഈശ്വരി മാതാവുമാണ്. മകൻ: വൈഷ്ണവ്. മരുമകൾ: ആതിര.

spot_img

Related news

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കൂടി സംസ്ഥാനത്ത് വ്യാപക...

ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു

തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ ദാരുണാപകടത്തിൽ...

പയ്യന്നൂരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരുക്ക്

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി...

ആഘോഷങ്ങളിൽ കാർമേഘം പടരുന്നു; തിരുവോണനാളിലും (ഇന്ന്) ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവോണനാളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

വേമ്പനാട് കായലിൽ വിസ്മയമായി ‘ഒഴുകും പൂക്കളം’

അരൂരിൽ ഉത്രാടനാളിൽ വേമ്പനാട് കായലിന്റെ നടുവിൽ ഒഴുകിയെത്തിയ പൂക്കളം കൗതുകക്കാഴ്ചയായി. വിവിധ...