‘ടോക്സിക്’ പ്രീ റിലീസ് ഇവന്റിൽ അപകടം; സൗണ്ട് സിസ്റ്റം തകർന്നുവീണ് രണ്ട് പേർക്ക് പരുക്ക്

ഹൈദരാബാദ്: മല്ല റെഡ്ഡി സര്‍വകലാശാലയില്‍ ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ സൗണ്ട് സിസ്റ്റത്തിന്റെ സ്റ്റാന്‍ഡ് തകര്‍ന്ന് അപകടം. രണ്ട് പേര്‍ക്ക് പരുക്കേറ്റു, ഒരാള്‍ക്ക് ബോധം നഷ്ടപ്പെട്ടു. യാഷ് ഉള്‍പ്പടെ പങ്കെടുത്ത പ്രീ റിലീസ് ഇവന്റിനിടെയാണ് അപകടം.

വേദിക്ക് സമീപം വച്ചിരുന്ന വലിയ സൗണ്ട് സിസ്റ്റം നിലംപൊത്തുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഫ്‌ളഡ് ലൈറ്റുകളും താഴെ വീണു. രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്.

തിരുവോണ ദിനമായ 26നാണ് ടോക്‌സിക് തിയേറ്ററുകളിലെത്തുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ്. യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലും ഡബ്ബിംഗ് പതിപ്പുകള്‍ ഒരുങ്ങുന്നുണ്ട്.

spot_img

Related news

വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഷോക്ക് മറികടക്കാൻ ബിജെപി; യുവാക്കളെ ഒപ്പം നിർത്താൻ പ്രത്യേക സമിതി

വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ യുവാക്കളെ കേന്ദ്രീകരിച്ച് പുതിയ നീക്കങ്ങളുമായി...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; 2029ൽ വൻ നീക്കവുമായി ബിജെപി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ സജീവമാക്കി ബിജെപി. 2029-ല്‍ എന്‍ഡിഎ...

ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റൻ വിഗ്രഹം മറിഞ്ഞു; രണ്ട് മരണം

മുംബൈയിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കൾക്ക്...

‘ദൃശ്യം 3’ വൻ വിജയം; നാലാം ഭാഗം പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമയിലെ ജനപ്രിയ ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്...

ബെത്‌ലഹേം കുടുംബ യൂണിറ്റിന് മികച്ച പ്രതികരണം; ഓണം റിലീസിൽ കയ്യടി നേടി ചിത്രം

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്’ മികച്ച പ്രതികരണം. നിവിൻ...