ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു

തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ ദാരുണാപകടത്തിൽ രണ്ട് പേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീറും മണ്ണാർക്കാട് സ്വദേശി ജോസഫുമാണ് മരിച്ചത്.

ചേലക്കോട്ട് ചായകുടിക്കാനായി ഇറങ്ങിയതായിരുന്നു ഇരുവരും. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. പഴയന്നൂരിലേക്ക് പോകുന്നതിനിടെ കല്ലേപ്പാടം സ്വദേശി ഷെമീറും ഇവിടെ എത്തിയിരുന്നു.

ഇതിനിടെ ഇതുവഴി വന്ന മിൽമ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ഇരുവരും ലോറിക്കടിയിൽ അകപ്പെട്ടു.

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_img

Related news

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കൂടി സംസ്ഥാനത്ത് വ്യാപക...

കളമശ്ശേരിയിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ വാഹനം ഇടിച്ചു; ഭർത്താവിന് ദാരുണാന്ത്യം

കൊച്ചി: കണ്ടെയ്നർ റോഡിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ അജ്ഞാത...

പയ്യന്നൂരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരുക്ക്

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി...

ആഘോഷങ്ങളിൽ കാർമേഘം പടരുന്നു; തിരുവോണനാളിലും (ഇന്ന്) ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവോണനാളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

വേമ്പനാട് കായലിൽ വിസ്മയമായി ‘ഒഴുകും പൂക്കളം’

അരൂരിൽ ഉത്രാടനാളിൽ വേമ്പനാട് കായലിന്റെ നടുവിൽ ഒഴുകിയെത്തിയ പൂക്കളം കൗതുകക്കാഴ്ചയായി. വിവിധ...