ആഘോഷങ്ങളിൽ കാർമേഘം പടരുന്നു; തിരുവോണനാളിലും (ഇന്ന്) ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവോണനാളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് ഇടവിട്ട് മഴ ലഭിച്ചിരുന്നു. വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമായത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജാഗ്രത ശക്തമാക്കുകയാണ്.

അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് വിനോദസഞ്ചാര വകുപ്പിനും ഡിടിപിസികൾക്കും പ്രത്യേക നിർദേശങ്ങൾ നൽകി. ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും കേരളത്തിലെത്തിയ സഞ്ചാരികളിലേക്കും മുന്നറിയിപ്പ് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

സഞ്ചാരികൾ അപകടത്തിൽപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്താൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ ടൂറിസ്റ്റുകൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കണം. മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കണമെന്നും നിർദേശമുണ്ട്. പോലീസ്, ദുരന്തനിവാരണം, അഗ്നിരക്ഷാസേന എന്നിവയുടെ കൺട്രോൾ റൂമുകളിലേക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറണം.

തിരുവോണാഘോഷങ്ങളുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ പേർ എത്താൻ സാധ്യതയുള്ളതിനാൽ മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം.

spot_img

Related news

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കൂടി സംസ്ഥാനത്ത് വ്യാപക...

കളമശ്ശേരിയിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ വാഹനം ഇടിച്ചു; ഭർത്താവിന് ദാരുണാന്ത്യം

കൊച്ചി: കണ്ടെയ്നർ റോഡിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ അജ്ഞാത...

ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു

തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ ദാരുണാപകടത്തിൽ...

പയ്യന്നൂരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരുക്ക്

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി...

വേമ്പനാട് കായലിൽ വിസ്മയമായി ‘ഒഴുകും പൂക്കളം’

അരൂരിൽ ഉത്രാടനാളിൽ വേമ്പനാട് കായലിന്റെ നടുവിൽ ഒഴുകിയെത്തിയ പൂക്കളം കൗതുകക്കാഴ്ചയായി. വിവിധ...