എടക്കര: നീലഗിരി അതിര്‍ത്തികളില്‍ പൊലീസുകാരുടെ വാഹനപരിശോധന ഇനി ക്യാമറയില്‍ പതിയും. വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബോഡി വോണ്‍ ക്യാമറ ധരിക്കണം. അതിര്‍ത്തി കടന്നെത്തുന്ന യാത്രക്കാരെ ചെക്‌പോസ്റ്റുകളിലെ പൊലീസുകാര്‍ അന്യായമായി ബുദ്ധിമുട്ടിക്കുന്നത് ഉള്‍പ്പെടെയുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ദിനംപ്രതി നൂറുകണക്കിനു സഞ്ചാരികളാണ് നീലഗിരിയിലെ ഊട്ടി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ചില പൊലീസുകാര്‍ വാഹനം കടത്തിവിടാന്‍ പണം വാങ്ങുന്നുണ്ടെന്ന പരാതികളും ഉയര്‍ന്നിരുന്നു.
വാഹനപരിശോധന നടത്തുന്ന പൊലീസുകാരന്റെയും യാത്രക്കാരന്റെയും സംഭാഷണവും പ്രവൃത്തിയും ക്യാമറയില്‍ പതിയും. നാടുകാണി ഉള്‍പ്പെടെ, നീലഗിരിയിലേക്കു പ്രവേശിക്കുന്ന 10 അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും വാഹനപരിശോധന ബോഡി വോണ്‍ ക്യാമറയുടെ സാന്നിധ്യത്തിലാക്കിയിട്ടുണ്ട്. പട്രോളിങ് ചെയ്യുന്ന പൊലീസുകാര്‍ക്കും ബോഡി വോണ്‍ ക്യാമറ നിര്‍ബന്ധമാക്കുന്നുണ്ട്.




