ദിലീപ്-ധ്യാന്‍ ശ്രീനിവാസന്‍ കോമ്പോ; പ്രിന്‍സ് ആന്റ് ഫാമിലി ഉടന്‍ തിയറ്ററുകളില്‍

സിനിമാ കരിയറിലെ ദിലീപിന്റെ 150മത് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. പ്രിന്‍സ് ആന്റ് ഫാമിലി എന്നാണ് ചിത്രത്തിന്റെ പേര്. ധ്യാന്‍ ശ്രീനിവാസനും ദിലീപിനൊപ്പം ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫന്‍ ആണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഇവരുടെ 30ാം നിര്‍മ്മാണ സംരംഭം കൂടിയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണിത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനല്‍ ദേവ് ആണ്. ഛായാഗ്രഹണം രണ്‍ദിവെ. സിദ്ദിഖ്, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, ജോണി ആന്റണി, ജോസ് കുട്ടി എന്നീ പ്രമുഖ താരങ്ങളെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു.

ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആളാണ് ബിന്റോ സ്റ്റീഫന്‍. ദിലീപും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുമ്പോള്‍ മികച്ചൊരു എന്റര്‍ടെയ്ന്‍മെന്റ് സിനിമ ലഭിക്കുമെന്നാണ് വിലയിരുത്തലരുകള്‍.

എഡിറ്റര്‍ സാഗര്‍ ദാസ്, കോ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രജീഷ് പ്രഭാസന്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് ബിനു ബ്രിങ് ഫോര്‍ത്ത്. സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, വിതരണം മാജിക് ഫ്രെയിംസ്. എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

spot_img

Related news

‘കങ്കുവ’യുടെ വിളയാട്ടത്തിന് ഇനി വെറും അഞ്ച് നാള്‍

സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കങ്കുവ റിലീസിന് ഇനി...

ലോകേഷിന്റെ എല്‍സിയുവില്‍ പുതിയ സംഗീത സംവിധായകന്‍

ചെന്നൈ: 'ബെന്‍സ്' എന്ന വരാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്...

‘അമരന്‍’ ചിത്രത്തിന് തിരിച്ചടി; കളക്ഷനെ ബാധിക്കുമോയെന്ന് ആശങ്ക

ശിവകാര്‍ത്തികേയന്‍ നായകനായ 'അമരന്‍' സിനിമയുടെ വിജയം പ്രതീക്ഷകള്‍ക്കപ്പുറമാണ്. അമരന്‍ ആഗോളതലത്തില്‍ 100...

ബോക്‌സ് ഓഫീസില്‍ ഹിറ്റടിച്ച് ദുല്‍ഖറിന്റെ ‘ലക്കി ഭാസ്‌ക്കര്‍’

കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് മാത്രം ഒറ്റ ദിവസം കൊണ്ട് ദുല്‍ഖറിന്റെ ഏറ്റവും...

പാന്‍ ഇന്ത്യനായി 5 ഭാഷകളില്‍ ‘എമ്പുരാന്‍’ മാര്‍ച്ച് 27ന് എത്തും; കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍

മലയാളികള്‍ക്ക് സര്‍പ്രൈസുമായി കേരളപ്പിറവി ദിനത്തില്‍ മോഹന്‍ലാല്‍. പൃഥ്വിരാജിന്റെ വന്‍ വിജയം നേടിയ...