വണ്ടൂര്‍ എറിയാട് വാളോര്‍ങ്ങലില്‍ മിനിലോറി ഇരുചക്രവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വണ്ടൂര്‍ അമ്പലപ്പടിയില്‍ മാങ്കുന്നന്‍ ചന്ദ്രന്‍ ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. വാളോര്‍ങ്ങലില്‍ നിന്ന് വണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറിലും മോട്ടോര്‍ ബൈക്കിലും എതിരെ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേതയിലെത്തിയ മിനിലോറി ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ചന്ദ്രനെ ഓടികൂടിയ നാട്ടു കാര്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടു പേരെ പരിക്കേറ്റതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.