ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത് ഒരുഭാഗം പൊളിച്ച്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്, കുറ്റിപ്പുറം ബസ് അപകടത്തിന്റെ വിവരങ്ങൾ…

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. ഒരാള്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പരുക്കേറ്റവരെ കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിനുള്ളില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ ബസിന്റെ ഒരുഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ‘ഡിഫന്‍ഡര്‍’ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് നിരവധി യാത്രക്കാരുണ്ടായിരുന്നു.

spot_img

Related news

കുറ്റിപ്പുറം ബസ് അപകടം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കോഴിക്കോട് സ്വദേശിയായ വൈഷ്ണവ്

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു....

ആതവനാട് കുടുംബവഴക്ക്: മുൻ വൈരാഗ്യത്തെ തുടർന്ന് അമ്മാവനെ കുത്തിക്കൊന്ന കേസ്; സഹോദരിയുടെ മക്കളായ മൂന്ന് പേർ അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് മരുമക്കൾ അമ്മാവനെ കുത്തികൊന്നു. ആതവനാട് കൂടശ്ശേരിപാറയിലാണ് സംഭവം....

മലപ്പുറത്ത് കുടുംബവഴക്കിനിടെ ദാരുണാന്ത്യം; വളാഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം വളാഞ്ചേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് കത്തിക്കുത്തിൽ യുവാവ് മരണപ്പെട്ടു. കൂടശേരിപ്പാറ...

കൊടിഞ്ഞിയിലെ ബിരിയാണി ട്വിസ്റ്റ്: കളിയിൽ അർജന്റീന തോറ്റെങ്കിലും വിതരണം ഏറ്റെടുത്ത് ബ്രസീൽ ആരാധകർ

ലോകകപ്പ് ഫൈനലിൽ പ്രിയ ടീമായ അർജന്റീന കിരീടം നേടുമെന്ന പ്രതീക്ഷയിൽ ബിരിയാണി...