ഫഹദ് ഫാസിൽ–എസ്.എസ്. രാജമൗലി കൂട്ടുകെട്ടിൽ പുതിയ ഫാന്റസി എന്റർടെയിനർ; ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്ത്

ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ നടൻ ഫഹദ് ഫാസിലും, ‘ബാഹുബലി’യിലൂടെ ലോകശ്രദ്ധ നേടിയ ആർക്കാ മീഡിയ വർക്ക്സും, സംവിധായകൻ എസ്.എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ഷോവിങ് ബിസിനസ്സ് ബാനറിൽ എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കിയ വ്യത്യസ്തമായ സിനിമാനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ടീസർ പുറത്തിറക്കിയത്. ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. ഇരുവരും തമ്മിലുള്ള രസകരവും ഹൃദയസ്പർശിയുമായ നിമിഷങ്ങളാണ് ടീസറിന്റെ പ്രധാന ആകർഷണം.

ഒരു വലിയ മാജിക്കിലൂടെ പെൺകുട്ടിയെ അപ്രത്യക്ഷയാക്കാമെന്ന് ഫഹദ് പറയുന്നതോടെ കഥയിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറുന്നതാണ് ടീസർ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ കഥാപാത്രാവതരണവും ബാലതാരത്തിന്റെ പ്രകടനവും ശ്രദ്ധ നേടുകയാണ്.

കാല ഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ച ഛായാഗ്രഹണവും ടീസറിന്റെ മികവ് വർധിപ്പിക്കുന്നു.

‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ 2026 സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.

spot_img

Related news

നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടു; അനുഭവം തുറന്നുപറഞ്ഞ് അനുപമ പരമേശ്വരൻ

രണ്ട് വർഷത്തോളം താൻ നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടെന്നും ഇപ്പോൾ അതിൽ നിന്ന്...

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ്...

നായകനായി ലോകേഷ് കനകരാജ്; ‘ഡിസി’ക്ക് മികച്ച പ്രതികരണം

ചെന്നൈ: സംവിധായകനെന്ന നിലയിൽ ത്രില്ലർ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാക്കിയ ലോകേഷ് കനകരാജ്...

ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്നു; ‘ആശ’ സെപ്റ്റംബർ നാലിന് തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന 'ആശ' എന്ന...

ഹാഷിർ നായകനാകുന്ന പുതിയ ചിത്രം ‘ഞൊടി’; ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്ത്

കൊച്ചി: ‘വാഴ 2’ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം...