ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം; മൃതദേഹം കിണറ്റിൽ തള്ളി; സുഹൃത്തിനോട് രഹസ്യം പറഞ്ഞ പ്രതി കുടുങ്ങി

തൃശൂർ: വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ ചിറ്റേത്ത് സ്വദേശി സുരേഷ്, 55, നെയാണ് ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.

ചേലക്കര സ്വദേശിനിയായ 76 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ഗുരുവായൂർ ക്ഷേത്രപരിസരത്ത് കഴിഞ്ഞിരുന്ന വയോധികയെ സുരക്ഷിതമായി താമസിക്കാൻ സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് സുരേഷ് താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. പിന്നീട് നടന്ന ആക്രമണത്തിൽ വയോധിക മരിച്ചുവെന്നാണ് പ്രതി കരുതിയത്. തുടർന്ന് തെളിവ് നശിപ്പിക്കാനായി മൃതദേഹം കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

സംഭവത്തിന് പിന്നാലെ സുഹൃത്തുമായി സംസാരിക്കുന്നതിനിടെ പ്രതി കൊലപാതക വിവരം വെളിപ്പെടുത്തിയിരുന്നു. സുഹൃത്ത് വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

ടെമ്പിൾ പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം തെളിവുകൾ ശേഖരിച്ചു. അന്വേഷണം തുടരുകയാണ്.

spot_img

Related news

മുൻ മന്ത്രി കെ.ടി ജലീലിന്റെ പെരുമാറ്റം ചർച്ചയാകുന്നു, ദൃശ്യങ്ങൾ പുറത്ത്!

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാർഥികളോട് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്...

പത്തംഗ സംഘത്തിനൊപ്പം ഇടുക്കിയിൽ എത്തിയതായിരുന്നു; മാങ്കുളം വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് 28-കാരന് ദാരുണാന്ത്യം

ഇടുക്കി: വെളളത്തില്‍ വീണ് വിനോദസഞ്ചാരി മരിച്ചു. ഇടുക്കി മാങ്കുളത്താണ് സംഭവം. ആന്ധ്രപ്രദേശ്...

കൺസഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് മൂന്നാക്കി; വയനാട്ടിൽ ആർ.ടി.ഒ ഓഫീസ് ഉപരോധിച്ച് എസ്എഫ്ഐ, കനത്ത പ്രതിഷേധം

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകളിലെ വിദ്യാർത്ഥി കൺസഷൻ നിരക്ക് വർധിപ്പിച്ചതിനെതിരെ പ്രതിഷേധം....

പോത്തുണ്ടി ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര കുറ്റക്കാരൻ; ‘എന്നെ തൂക്കിക്കൊന്നോളൂ’ എന്ന് പ്രതികരണവുമായി പ്രതി

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി...

ഐസ്‌ക്രീം തീർന്നുപോയി, പിന്നാലെ കൂട്ടത്തല്ല്; കൊല്ലത്ത് കല്യാണ റിസപ്ഷൻ കൂട്ടയടിയിൽ കലാശിച്ചു

കൊല്ലം: കൊല്ലത്ത് ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കൂട്ടയടി. കൊല്ലം പളളിമുക്കിലെ ബിഎസ്എ...