കൽപകഞ്ചേരിയിൽ വിദ്യാർഥിനിയുടെ കൈ ഒടിച്ച അധ്യാപകന് സസ്പെൻഷൻ; കൂടുതൽ പരാതികളുമായി മറ്റ് കുട്ടികളും രംഗത്ത്!

മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങലിൽ വിദ്യാർഥിനിയെ മർദിച്ച് കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. കല്ലിങ്ങൽ എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ബൽരാജിനെയാണ് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്.

വെള്ളിയാഴ്ചയാണ് പനിയെത്തുടർന്ന് മൂന്ന് ദിവസത്തെ അവധിക്ക് ശേഷം സ്കൂളിലെത്തിയ പത്ത് വയസുകാരിക്ക് അധ്യാപകന്റെ മർദനമേറ്റത്. നോട്ട് ബുക്കിൽ എഴുതിക്കൊണ്ടിരിക്കുന്നതിനിടെ ചൂരൽ കൊണ്ട് കൈയിൽ അടിക്കുകയായിരുന്നുവെന്നാണ് പരാതി. അടിയേറ്റ് കുട്ടിയുടെ വലത് കൈപ്പത്തി ഒടിഞ്ഞതായി പിന്നീട് പരിശോധനയിൽ കണ്ടെത്തി.

സംഭവത്തെ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിലും സ്കൂൾ മാനേജ്മെന്റിനും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതോടെ നിലവിൽ തവനൂർ ജയിലിലാണ്.

ഇതിനിടെയാണ് സ്കൂൾ മാനേജ്മെന്റ് അധ്യാപകനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. അതേസമയം, ഇയാൾക്കെതിരെ സമാനമായ പരാതികളുമായി മറ്റ് ചില വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. പരാതികളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

spot_img

Related news

കാരുണ്യത്തിന്റെ നാലര പതിറ്റാണ്ട്: കുറ്റിപ്പുറം എം.എസ്.എസ്. പുതിയ ഓഫീസിലേക്ക് ചരിത്രപരമായ ചുവടുവെപ്പ്

കുറ്റിപ്പുറം: മുസ്ലിം സർവീസ് സൊസൈറ്റി (MSS) കുറ്റിപ്പുറം യൂണിറ്റിന്റെ പുതിയ ഓഫീസ്...

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി...

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന; ഈ വർഷം ഇതുവരെ കാണാതായത് 363 പേരെ

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...