പത്തംഗ സംഘത്തിനൊപ്പം ഇടുക്കിയിൽ എത്തിയതായിരുന്നു; മാങ്കുളം വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് 28-കാരന് ദാരുണാന്ത്യം

ഇടുക്കി: വെളളത്തില്‍ വീണ് വിനോദസഞ്ചാരി മരിച്ചു. ഇടുക്കി മാങ്കുളത്താണ് സംഭവം. ആന്ധ്രപ്രദേശ് സ്വദേശി സലീം (28) ആണ് മരിച്ചത്. വെളളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വെളളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ സലീം അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. പത്തുപേരടങ്ങുന്ന സംഘത്തിനൊപ്പമാണ് സലീം മാങ്കുളത്തെത്തിയത്. അപകടം നടന്നയുടന്‍ തന്നെ സലീമിനെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

spot_img

Related news

മുൻ മന്ത്രി കെ.ടി ജലീലിന്റെ പെരുമാറ്റം ചർച്ചയാകുന്നു, ദൃശ്യങ്ങൾ പുറത്ത്!

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാർഥികളോട് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്...

കൺസഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് മൂന്നാക്കി; വയനാട്ടിൽ ആർ.ടി.ഒ ഓഫീസ് ഉപരോധിച്ച് എസ്എഫ്ഐ, കനത്ത പ്രതിഷേധം

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകളിലെ വിദ്യാർത്ഥി കൺസഷൻ നിരക്ക് വർധിപ്പിച്ചതിനെതിരെ പ്രതിഷേധം....

പോത്തുണ്ടി ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര കുറ്റക്കാരൻ; ‘എന്നെ തൂക്കിക്കൊന്നോളൂ’ എന്ന് പ്രതികരണവുമായി പ്രതി

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി...

ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം; മൃതദേഹം കിണറ്റിൽ തള്ളി; സുഹൃത്തിനോട് രഹസ്യം പറഞ്ഞ പ്രതി കുടുങ്ങി

തൃശൂർ: വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ...

ഐസ്‌ക്രീം തീർന്നുപോയി, പിന്നാലെ കൂട്ടത്തല്ല്; കൊല്ലത്ത് കല്യാണ റിസപ്ഷൻ കൂട്ടയടിയിൽ കലാശിച്ചു

കൊല്ലം: കൊല്ലത്ത് ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കൂട്ടയടി. കൊല്ലം പളളിമുക്കിലെ ബിഎസ്എ...